നിയമപാലകർ നിയമം പാലിച്ചില്ല : കളക്ടർക്കും പി.ഡബ്ലൂ.ഡി ക്കുമെതിരെ വിജിലൻസിൽ പരാതി



കണ്ണൂർ : കണ്ണൂർ നഗരത്തിലെടൌൺ സ്‌ക്വയറിൽ നിർമ്മിക്കുന്ന റൂഫ് ടോപ്പ് ഓഡിറ്റോറിയ പണി നിർത്തിവെക്കാൻ കോർപ്പറേഷൻ സ്റ്റോപ്പ്‌ മെമ്മോ നൽകിയതിലൂടെ പാതിവഴിയിൽ നിലച്ച പ്രവൃത്തി അനധികൃതമാണെന്ന്തെളിഞ്ഞ സാഹചര്യത്തിൽ ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തകൻആർ ടിസ്റ്റ് ശശികല വിജിലൻസിന് പരാതി നൽകി.

രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട്‌ വഴി ലഭിച്ച 90.90 ലക്ഷം രൂപ ദുരുപയോഗം ചെയ്തതിനാണ് കളക്റിൽ നിന്നും പി. ഡബ്ലൂ.ഡിയിൽ നിന്നും തിരിച്ചു പിടിക്കാൻ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആർട്ടിസ്റ്റ് ശശികല പരാതി നൽകിയത്.

നേരത്തെ പാർക്കിംഗ് സ്ഥലം നശിപ്പിക്കുന്ന തിനെതിരെയും ടൌൺ സ്ക്വയറിന്റെ മുഖഭംഗി നഷ്ട പ്പെടുമെന്നും കണ്ണൂർ ജനതക്ക് ശുദ്ധവായു ലഭിക്കേണ്ട ഓക്സിജൻ പാർലറായ മൈതാനം നശിക്കുമെന്നതിനാൻ പദ്ധതി ഉപേക്ഷിക്കണമെന്നും കാണിച്ച് ആർട്ടിസ്റ്റ് ശശികല മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്കും കണ്ണൂർ ജില്ലാ കളക്ടർക്കും നിവേദനം സമർപ്പിച്ചു വെങ്കിലും ഫലമില്ലാത്തതിനാലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് കണ്ണൂർ കോർപ്പറേഷനിൽ പരാതി നൽകിയത്. ഇതേ തുടർന്നാണ് കോർപ്പറേഷന്റെ അനുമതി വാങ്ങാതെയാണ് പ്രവൃത്തി ആരംഭിച്ചതെന്ന്‌ മനസ്സിലാക്കി കോർപ്പറേഷൻ സ്റ്റോപ്പ്‌ മെമ്മോ നൽകിയത്. ഇതോടെ പണി അനിശ്ചിതത്വത്തിൽ ആയ സാഹചര്യത്തിലാണ്  വിജിലൻസിൽ പരാതി നൽകിയത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം