പഴയങ്ങാടിറെയിൽവേ സ്റ്റേഷന് സമീപം പ്ളാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചു
പഴയങ്ങാടി : റെയിൽവേ സ്റ്റേഷന് സമീപം പുതിയങ്ങാടി റോഡിൽകൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിനു തീപിടിച്ചു. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ വിവരമറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻ്ററെസ്ക്യൂ ഓഫീസർ ദയാൽ പി വി, സേനാംഗങ്ങളായ അരുൺ നമ്പ്യാർ, ജിഷ്ണുദേവ്, രാഹുൽ ചന്ദ്രൻ, ലിജീഷ്, ജിനോ ജോൺ, ഹോം ഗാർഡ് സനീഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ പയ്യന്നൂർ അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്. വെള്ളിയാഴ്ച്ച വൈകിട്ടാണ് സംഭവം. പ്ളാസ്റ്റിക് മാലിന്യത്തിന് സമൂഹവിരുദ്ധർ തീ കൊളുത്തിയതാണോയെന്ന് സംശയമുണ്ട്. റെയിൽവെ സ്‌റ്റേഷൻ പരിസരത്ത് മണിക്കൂ റുകളോളം മാലിന്യ പുക അന്തരീക്ഷത്തിൽ തങ്ങി നിന്നു. ഇതു യാത്രക്കാർക്ക് ദുരിതമായി മാറി.

Comments
Post a Comment