വി പി അബൂബക്കർ സ്മാരക പുരസ്ക്കാരം വി.എ എൻനമ്പൂതിരി ക്ക് ജോൺ ബ്രിട്ടാസ് എം.പി സമർപ്പിച്ചു

 


കണ്ണൂർ :ബാങ്ക് ജീവനക്കാരുടെ പ്രിയപ്പെട്ട നേതാവും കണ്ണൂരിലെ ട്രേഡ് യൂണിയൻ രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന വി പി അബൂബക്കറിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ പുരസ്കാരം കണ്ണൂർ എ കെ ജി ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് സമുന്നതനായ ട്രേഡ് യൂണിയൻ നേതാവ് വി എ എൻ നമ്പൂതിരിക്ക് ജോൺ ബ്രിട്ടാസ് എം പി സമർപ്പിച്ചു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

സംഘാടക സമിതി ചെയർമാൻ കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ദേശീയ പ്രസിഡണ്ട് പി സദാശിവൻ പിള്ള വി പി അബൂബക്കറെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് ഇരുൾമൂടുന്ന ഇന്ത്യ എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എം പി പ്രഭാഷണം നടത്തി.

രാജ്യമാകെ മത ഭീകരത ഇരുട്ട് പടർത്തുമ്പോൾ അതിനെ പ്രതിരോധിച്ചു കൊണ്ട് മത നിരപേക്ഷതയുടെ പ്രകാശം പരത്തുന്ന കേരള മാതൃകയെ നിലനിർത്തേണ്ടത് എല്ലാവരുടെയും ഏറ്റവും വലിയ ഉത്തരവാദിത്വം ആണെന്നും അദ്ദേഹം പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. 

സി ജെ നന്ദകുമാർ (ബെഫി മുൻ പ്രസിഡണ്ട് ), കെ മനോഹരൻ ( സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി), കെ അശോകൻ ( സി ഐ ടി യു ജില്ലാ സെക്രട്ടറി ), എ എം സുഷമ ( എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ), സി പി ശോഭന, പി മനോഹരൻ, നാരായണൻ കാവുമ്പായി, പി മുകേഷ്, കെ ബാഹുലേയൻ, പി കെ വിജയൻ, പി എം ശ്രീരാഗ്, സി പി നരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുരസ്കാര സമിതി കൺവീനർ ടി ആർ രാജൻ നന്ദി പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം