ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ്! ദൃശ്യം 3 ടീസർ റിലീസ് ചെയ്തു മോഹൻലാൽ
കൊച്ചി:മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ ചിത്രങ്ങളാണ് ദൃശ്യം (ദൃശ്യം 2 എന്നിവ. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം തിയേറ്ററുകളില്‍ വലിയ സ്വീകാര്യത നേടിയപ്പോള്‍ കോവിഡ് കാലത്ത് ഒടിടി റിലീസായി എത്തിയ ദൃശ്യം 2ഉം മികച്ച പ്രതികരണമാണ് സ്വന്തമാക്കിയത്. ദൃശ്യം മൂന്നാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെയ് 21ന് ചിത്രം തിയേറ്ററുകളിൽ എത്തും.
ഇപ്പോഴിതാ റിലീസിന് ആഴ്ചകൾ മത്രം ബാക്കി നിൽക്കെ ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാർ. ഏപ്രിൽ 29 ന് വൈകീട്ട് 5 മണിക്കാണ് ദൃശ്യം 3 ന്റെ ടീസർ റിലീസു ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രത്തിന്റെ പോസ്റ്ററുകളിലെല്ലാം ടീസർ, ട്രെയിലർ റിലീസുകളെ പറ്റിയുള്ള ചർച്ചകളായിരുന്നു നിറഞ്ഞു നിന്നിരുന്നത്.
മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ, സിദ്ദിഖ്, ആശ ശരത് എന്നിവർ ദൃശ്യം 3 ലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മോഹൻലാലിന്റെ ജന്‍മദിനത്തിലാണ് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലെത്തുകയെന്ന പ്രത്യേകതയുമുണ്ട്.

Comments
Post a Comment