മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് എൻ എസ് മാധവൻ
കൊച്ചി:കേരളത്തിൽ തുടർച്ചയായ മൂന്നാം തവണയും ഇടതുപക്ഷം അധികാരത്തിൽ വരുമെന്ന് പ്രവചിച്ച് എഴുത്തുകാരൻ എൻ. എസ്. മാധവൻ. ഇടതുപക്ഷം 75 സീറ്റുമായി അധികാരത്തിലേറുമെന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. വലതുപക്ഷം 65 സീറ്റിൽ ഒതുങ്ങുമ്പോൾ ബിജെപി സഖ്യം ഒരൊറ്റ സീറ്റ് പോലും നേടാതെ തകരുമെന്ന് അദ്ദേഹം പ്രവചിച്ചു.
ഏപ്രിൽ29 ന് പശ്ചിമ ബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തെത്തും. അതിനു മുന്നോടിയായി തന്റെ പ്രവചനങ്ങൾ പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഓരോ ജില്ലയിലെയും സീറ്റ് കണക്കുകൾ വ്യക്തമായി വിശകലനം ചെയ്തുള്ള കുറിപ്പിൽ അതാത് ജില്ലകളിൽ ഇരു മുന്നണികളും നേടുന്ന സീറ്റുകൾ പറ്റിയും കൃത്യമായ കണക്കുണ്ട്.

Comments
Post a Comment