നിതിൻ രാജിൻ്റെ മരണം: പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
തലശേരി:കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷവിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളായ അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് വിധി പറയുക. കേസിലെ ഒന്നും രണ്ടും പ്രതികളായ ഡോ. എം.കെ. റാം, സംഗീത നമ്പ്യാർ എന്നിവരാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
പ്രതികളായ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി, പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇവർ നിതിൻ രാജിനെതിരെ ജാതി അധിക്ഷേപം നടത്തിയതായി ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈക്കാര്യം സാധൂകരിക്കുന്ന നിതിൻ രാജിന്റെ ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. എന്നാൽ താൻ പിന്നോക്ക സമുദായക്കാരനാണെന്നും ജാതി പീഡനത്തിൻ്റെ പരിധിയിൽ വരില്ലെന്നുമാണ് ഡോക്ടർറാമിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത് കർണാടകയിലെ ഒ. ഇ സി സമുദായക്കാരനാണ് ഡോക്ടർ റാമെന്നാണ് പ്രതിഭാഗത്തിൻ്റെ വാദം

Comments
Post a Comment