രാഷ്ട്രീയത്തിൻ്റെ ക്രിമിനൽവൽക്കരണത്തിൽജനങ്ങളുടെ ധൈര്യമാണ് ജനാധിപത്യം :എം.എൻ . കാരശ്ശേരി

പയ്യന്നൂർ:രാജഭരണത്തിൽപോലുമില്ലാത്തതരത്തിൽ അക്രമ പരമ്പര നടക്കുമ്പോൾ അതിനെ ചെറുക്കാൻ ജനങ്ങൾ ധൈര്യത്തോടെ മുന്നോട്ടുവരണമെന്ന് എം എൻ കാരശ്ശേരി പറഞ്ഞു. രാഷ്ട്രീയത്തിൻ്റെ ക്രിമിനൽവൽക്കരണത്തിനും ജനാധിപത്യാവകാശ നിഷേധത്തിനുമെതിരെ പയ്യന്നൂരിൽ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പത്മശ്രീ വി.പി.അപ്പുക്കുട്ടപോതുവാൾ നൽകിയ സമാധാന സന്ദേശം സമ്മേളനത്തിൽ വായിച്ചു.പൗരാവകാശത്തിൻ്റെ പേരിൽ ഒരു സദസ്സിൽ സംസാരിക്കേണ്ടിവരുന്നതിൽ ഖേദമുണ്ട്. 66 കൊല്ലമായി നമ്മുടെ ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ജനാധിപത്യ പ്രേമിയാണ് ഞാൻ. വീഴ്ചകൾ പലതുമുണ്ടെങ്കിലും ലോകരാഷ്ട്രങ്ങളുടെ മുൻനിരയിലെത്താനുള്ള എല്ലാ സാഹചര്യങ്ങളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കുണ്ട്. ഇവിടെ കക്ഷിരാഷ്ട്രീയം ഭിന്നതകളെ വളർത്തുന്നുണ്ടോ എന്നൊരു സംശയം. അതിനെ അതിജീവിക്കാൻ വേണ്ട ഐക്യ നിർമാണത്തിലായിരിക്കണം ഭാവിയിൽ നമ്മുടെ ശ്രദ്ധ.രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഒരു കാരണവശാലും അക്രമപ്രവർത്തനങ്ങളിലേക്ക് നീങ്ങാൻ അനുവദിച്ചു നൽകരുതെന്നും എം എൻ കാരശേരി പറഞ്ഞു.

പൗരാവകാശ സംരക്ഷണ സമിതി വൈസ്. ചെയർമാൻ ഗാന്ധിയൻ കെ.വി. രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിയനും സമാധാന പ്രവർത്തകനുമായ ഡോ. പി.വി.രാജഗോപാൽ, ഡോ. എം പി മത്തായി, ഡോ എ കെ രാമകൃഷ്ണൻ, വി.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു. എൻ.സുബ്രഹ്മണ്യൻ പ്രമേയം അവതരിപ്പിച്ചു.പയ്യന്നൂരിൽ സമാധാനത്തിൻ്റെയും സൗഹൃദത്തിൻ്റെയും അന്തരീക്ഷം നിലനിർത്താനും നിർഭയമായ രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പുവരുത്താനും രാഷ്ട്രീയ പാർട്ടികളും നിയമപാലകരും സിവിൽസമൂഹവും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് ഈ സമ്മേളനം ആഹ്വാനം ചെയ്യുന്നു.സമ്മേളനത്തിൽ സംബന്ധിച്ചവർ പയ്യന്നൂരിൻ്റെ സമാധാനത്തിനുവേണ്ടി ഒപ്പു കാൻവാസിൽഒപ്പ് രേഖപ്പെടുത്തി. ഗണേഷ് കുമാർ കുഞ്ഞിമംഗലം, വി. സി. ബാലകൃഷ്ണൻ, നാരായണൻ വട്ടോളി, സതീഷ് കുമാർ.പി,കെ.സുനിൽ കുമാർ , അഡ്വ. കെ.പി.ലക്ഷ്മണൻ, ശരണ്യ എം. ,അഡ്വ ടി വി രാജേന്ദ്രൻ ,കെ.പി രാമചന്ദ്രൻ ,കെ.രാജീവ് കുമാർ, ഡോ സ്മിത പി കുമാർ, എം സുൽഫത്ത്,സി.ശ ശി ,കെ. ഇ കരുണാകരൻ, കെ.പി വിനോദ് തുടങ്ങിയവർ സംസാരിച്ചു.


Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം