ക്ഷേത്രോത്സവത്തിനിടെ വെള്ളമെടുക്കാൻ പോയ യുവാവിനെ കാട്ടാന ചവുട്ടിക്കൊന്നു




ഗൂഡല്ലൂർ : നീലഗിരിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ ഓവേലി ആറോട്ടുപാറയിലാണ്സംഭവം നടന്നത്. പ്രദേശവാസിയായ രവിയാണ് കൊല്ലപ്പെട്ടത്. സമീപത്തെ ക്ഷേത്രത്തില്‍ ഉത്സവമായിരുന്നു. ഇതിനായുള്ള വെള്ളം എത്തിക്കാന്‍ പോയതായിരുന്നു രവി. ഇതിനിടയിലാണ് കാട്ടാന ആക്രമിച്ചത്. ആക്രമണമേറ്റയുടന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ രവി മരിക്കുകയായിരുന്നു.

ഇന്നലെ വൈകീട്ടോടെയാണ് ആക്രമണം നടന്നത്. ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ചുള്ള അന്നദാനത്തിനുള്ള പാചകത്തിന് സഹായിച്ചിരുന്ന ആളാണ് രവി. പാചക ആവശ്യത്തിനായി വെള്ളമെടുക്കാന്‍ പോയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. രവിയുടെ തലയില്‍ ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധനകളും നടത്തിവരികയാണ്. ആശാരിപ്പണി ചെയ്ത് വന്നിരുന്ന ആളാണ് രവി. മൃതദേഹം ഗുഡല്ലൂർ ഗവ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം