വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥൻ്റെ ചെവി വെട്ടിമുറിച്ച കേസിലെ പ്രതി അറസ്റ്റിൽ




പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ഗൃഹനാഥന്റെ ചെവി വെട്ടിമുറിച്ച കേസിലെപ്രതി അറസ്റ്റില്‍.ഏഴിമലയിലെ ഷാജി വട്ടമാക്കല്‍(55)നെയാണ് അറസ്റ്റ് ചെയ്തത്.കോടതിയില്‍  ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.രാമന്തളി കാരന്താട്ട് ഏഴിമലയിലെ കാഞ്ഞിരക്കാട്ട് വീട്ടില്‍ കെ.എസ്.തോമസ് എന്ന ബേബിക്കാണ്(58)വെട്ടേറ്റത്.തേമസിന്റെ വെട്ടേറ്റ് അറ്റുതൂങ്ങിയ ചെവി കണ്ണൂരിലെ ഗവ.മെഡിക്കല്‍ കോളേജില്‍ വെച്ച് തുന്നിച്ചേര്‍ക്കുകയായിരുന്നു.26 ന് പുലര്‍ച്ചെ ഒരുമണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.സ്ത്രീകളെ അസഭ്യം പറഞ്ഞത് ചോദ്യംചെയ്ത വിരോധത്തിനാണ് ഷാജി കത്തിവാളുമായി വീട്ടിലെത്തി തോമസിനെ വെട്ടിയത്.

കൈകൊണ്ട് തടഞ്ഞതിനാലാണ് തോമസ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

പ്ലാസ്റ്റിക്ക് സര്‍ജറി ഉള്‍പ്പെടെയുള്ള തുടര്‍ചികില്‍സകള്‍ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം