വീട്ടിൽ കിടന്നുറങ്ങുമ്പോൾ ശംഖ് വരയൻ്റെ കടിയേറ്റു ,ആൻ്റിവെനം നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല : കണ്ണൂരിനെ നടുക്കി നബീസയുടെ ദാരുണാന്ത്യം




തളിപ്പറമ്പ് : കേരളത്തിൽ വീണ്ടും പാമ്പ് കടിയേറ്റ് ഒരാൾ കൂടി മരിച്ചത് ജനങ്ങളിൽ ഭീതി പരത്തുന്നു. തളിപറമ്പ് പട്ടുവം 

മുതുകുട സ്വദേശിനി നബീസയാണ് (70) യാണ് പാമ്പുകടിയേറ്റുള്ള ചികിത്സയ്ക്കിടെ അതി തീവ്ര പരിചരണ വിഭാഗത്തിൽ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രിയാണ് കിടന്നുറങ്ങവെ വീട്ടിൽ നിന്നും  പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജാശുപത്രിയിൽ പ്രവേശിപിച്ചത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുന്ന സമയത്ത് വീട്ടിനകത്ത് വച്ചുതന്നെയാണ് നബീസയ്ക്ക് പാമ്പുകടിയേറ്റത്. 

ആദ്യഘട്ടത്തില്‍ പാമ്പുകടിച്ചതാണെന്ന് ബന്ധുക്കൾക്ക് മനസിലായിരുന്നില്ല. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവരുടെ ശരീരത്തില്‍ പാടുകളുമുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പാമ്പ് കടിച്ചതാണെന്ന് വ്യക്തമായത്. ശ്വാസകോശത്തിനെ അടക്കം ബാധിച്ചിരുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു. നബീസയെ രക്ഷപെടുത്തുന്നതിനായി ആൻ്റിവെനം നൽകി വെൻ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു ശംഖ് വരയൻ പാമ്പാണ കടിച്ചതെന്നായിരുന്നു സംശയം.

തുടര്‍ന്ന് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് കുട്ടിയുൾപ്പെടെ 4 പേരാണ് മരിച്ചത്. അതിൽ ഏറ്റവും ഒടുവിലത്തെയാളാണ് നബീസ .

സംസ്ഥാനത്ത് ഇന്നലെ മാത്രം പാമ്പ് കടിയേറ്റത് അഞ്ച് പേര്‍ക്ക്. കോഴിക്കോട്, കോട്ടയം, വയനാട്, കായംകുളം എന്നിവിടങ്ങളിലായാണ് കഴിഞ്ഞ ദിവസം അഞ്ച് പേര്‍ക്ക് പാമ്പുകടിയേറ്റത്. പാമ്പ് കടിയേറ്റുള്ള മരണം വര്‍ധിക്കുന്നതില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആന്റിവെനം നല്‍കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാമ്പ് കടിയേറ്റത്തും, സംശയമുള്ളതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാത്രം 108 ആംബുലന്‍സില്‍ വന്നത് 22 കോളുകളാണ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം