ചരിത്രത്തിന്റെ പാതകളിലൂടെ പെഡൽ ചവിട്ടി: ‘കാസർഗോഡ് ഫോർട്ട് റൈഡ് 2026’ ശ്രദ്ധേയമായി

കാസർഗോഡ്: ലോക സൈക്കിൾ ദിനാചരണത്തിന്റെ ഭാഗമായി കാസർഗോഡിന്റെ സമ്പന്നമായ ചരിത്ര പൈതൃകവും കായിക-വിനോദസഞ്ചാര സാധ്യതകളും ഒരുമിച്ച് ഉയർത്തിക്കാട്ടി സംഘടിപ്പിച്ച “കാസർഗോഡ് ഫോർട്ട് റൈഡ് 2026” സൈക്കിൾ യാത്ര നടത്തി.. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ  ജില്ലാ ഭരണ കൂടം, കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൈതൃക സൈക്കിൾ യാത്ര സംഘടിപ്പിച്ചത്.
ഞായറാഴ്ച രാവിലെ 6.15ന് ചരിത്രപ്രസിദ്ധമായ പുതിയ കോട്ട  യിൽ നിന്ന് കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ വി. വി രമേശൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യ ന്റെ നേതൃത്വത്തിലാണ് സൈക്കിൾ യാത്ര നടത്തിയത്.കാസർകോടിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന പ്രധാന കോട്ടകളായ ഹൊസ്ദുർഗ് കോട്ട ബേക്കൽ കോട്ട ചന്ദ്രഗിരി കോട്ട പൊവ്വൽ കോട്ട ആരിക്കാടി കോട്ട . എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് യാത്ര ക്രമീകരിച്ചത്. ജില്ലയിലെ പൈതൃക ടൂറിസം കേന്ദ്രങ്ങളെ ഒരൊറ്റ വിനോദസഞ്ചാര ശൃംഖലയായി അവതരിപ്പിക്കുന്നതാണ് പരിപാടി.
പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി ജനങ്ങളിലേക്ക് എത്തിക്കുക, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗമായ സൈക്കിളിംഗിനെ ജനകീയമാക്കുക എന്നിവയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ. ചരിത്ര സ്മാരകങ്ങളെ ബന്ധിപ്പിച്ചുള്ള ഇത്തരം സൈക്കിൾ യാത്രകൾ രാജ്യത്തും വിദേശത്തുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പുതിയ ടൂറിസം ഉൽപ്പന്നങ്ങളായി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
കാസർഗോഡ് പെഡലേഴ്സ് സൈക്ലിംഗ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 26 സൈക്കിൾ പ്രേമികളാണ് യാത്രയിൽ പങ്കെടുത്തത്. സൈക്ലിംഗ് ക്ലബ് സെക്രട്ടറി രതീഷ് അമ്പലത്തറ ഭാരവാഹികളായ ശ്രീജിത്ത്, ശ്രീകാന്ത് തുടങ്ങിയവർ സൈക്കിൾ യാത്രയിൽ അണിനിരന്നു.
ഉദ്ഘാടന ചടങ്ങിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എ. നസീബ് അധ്യക്ഷത വഹിച്ചു, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജി.കെ. ജിജേഷ് സ്വാഗതം പറഞ്ഞു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ പി. ജയൻ, ഡിടിപിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം