റെയ്ഡിന് പിന്നാലെ നടപടി, വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി


തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിന് പിന്നാലെ നടപടിയുമായി ഇ ഡി. വീണ ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. ഒന്നര ലക്ഷം രൂപ മാത്രമുള്ള എച്ച്ഡിഎഫ്സി ബാങ്കിൻ്റെ അക്കൗണ്ടാണ് മരവിപ്പിച്ചത്. റെയ്ഡിനിടെ വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ അടക്കം മണിക്കൂറുകൾ നീണ്ട റെയ്ഡായിരുന്നു ഇ ഡി നടത്തിയത്.
ഇന്നലെ തിരുവനന്തപുരത്തെ പിണറായി വിജയൻ്റെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ വീണയും അവിടെ ഉണ്ടായിരുന്നു. വീണയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഇവിടെ നിന്നും പിടിച്ചെടുത്ത വീണയുടെ നിക്ഷേപത്തിന്റെയും ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെയും രേഖകള്‍ പരിശോധിച്ച ശേഷമാണ് ഇ ഡിയുടെ നടപടി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം