അഷ്റഫ് മമ്പറം സർവീസിൽ നിന്നും വിരമിച്ചു
തോട്ടട : കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂർ ജി ല്ലാ സെക്രട്ടറിയുമായിരുന്ന അഷ്റഫ് മമ്പറം ദീർഘ കാല ത്തെ സേവനത്തിനു ശേഷം സർക്കാർ സർവ്വീസിൽ നി ന്നും ഇന്ന് വിരമിച്ചു. 1997ൽ സാങ്കേതിക വിദ്യാഭ്യാസ വ കുപ്പിലെ കണ്ണൂർ തോട്ടട ടെ ക്നിക്കൽ ഹൈ സ്‌കൂളിൽ ജോലിയിൽ പ്രവേശിച്ച് പിന്നീ ട് വയനാട്, കോഴിക്കോട്, എ റണാകുളം ജില്ലകളിലും സേ വനമനുഷ്ഠിച്ചിട്ടുണ്ട്. നില വിൽ കണ്ണൂർ തോട്ടട ഗവൺ മെന്റ് പോളിടെക്നിക്കിലെ ക്ലാർക്ക് തസ്‌തികയിൽ നി ന്നും വിരമിക്കുന്ന അദ്ദേഹം എൻ ജി ഒ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറി എ ന്നതിന് പുറമെ ജില്ലയിലെ സാമൂഹ്യ സാംസ്ക്‌കാരിക രം ഗത്തെ നിറ സാന്നിധ്യമാണ്. കേരള മദ്യ നിരോധന സമിതിയുടെ മുൻ ജില്ലാ സെക്രട്ടറി കൂടിയാണ്.
നിലവിൽ സംസ്ക്‌കാര സാ ഹിതി ധർമടം നിയോജക മണ്ഡലം കൺവീനർ, യൂ ണിറ്റി സർവ്വീസ് മൂവ്‌മെന്റ് കണ്ണൂർ ജില്ലാ ചെയർമാൻ, സലഫി എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എന്നീ പദവി കളും വഹിക്കുന്നു. മമ്പറം വിചാര വേദി, കെ വി കെ ബാലൻ - ഏലാഞ്ചി കു ഞ്ഞിക്കണ്ണൻ സ്മാരക ചാ രിറ്റബിൾ ട്രസ്റ്റ് ഉൾപ്പെടെ വിവിധ സാംസ്‌കാരിക സാമൂഹ്യ കൂട്ടായ്മകളി ലും നിറ സാന്നിധ്യമാണ്.
മികച്ച ഫുട്ബോൾ കളിക്കാരനും കായിക പ്രേമിയുമായ ഇദ്ദേഹം കണ്ണൂർ ടെക്നിക്കൽ ഹൈസ്കൂൾ, മേപ്പാടി പോളിടെക്നിക്ക്, മ ട്ടന്നൂർ പോളിടെക്നിക്ക്, ക ണ്ണൂർ പോളിടെക്നിക്ക് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർ ത്ഥികൾക്ക് കായിക പരിശീ ലനം നൽകി മികച്ച നേട്ട ങ്ങൾ കൈവരിച്ചിട്ടുണ്ട്.
Comments
Post a Comment