കുപ്പത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരുക്കേറ്റു
തളിപറമ്പ് :തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. ദേശീയ പാതയിലെകുപ്പത്താണ് ഇന്ന് രാവിലെഅപകടം നടന്നത്. പത്ത് യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രികളിലും പരിയാരത്തെ കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തകരമെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. അപകടത്തില്‍ ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല.
Comments
Post a Comment