അയോധ്യ ക്ഷേത്രക്കൊള്ള, പ്രതികളുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി
യു.പി :അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രതികളുടെയും വിശ്വസ്തരുടെയും വീടുകളിൽ പൊലീസ് പരിശോധന നടത്തി. അടുത്തിടെ രാജിവച്ച വിഎച്ച്പി നേതാവും ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന ചമ്പത്ത് റായിയുടെ വിശ്വസ്തൻ ടിന്നു യാദവ് ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് പരിശോധന നടന്നത്.
അതേസമയം, കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ക്രമക്കേടുകളാണ് ക്ഷേത്ര ട്രസ്റ്റിൽ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സാധാരണക്കാരായ വിശ്വാസികൾ മുതൽ കോടീശ്വരന്മാർ വരെ നൽകിയ സംഭാവനകളും കാണിക്കകളും ട്രസ്റ്റുമായി ബന്ധപ്പെട്ടവർ തന്നെ തട്ടിയെടുത്തു എന്നാണ് ആരോപണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് പ്രതികരിച്ചിട്ടില്ല.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഈ ക്ഷേത്ര ട്രസ്റ്റിന് രൂപം നൽകിയത്. എന്നാൽ തെളിവുകൾ സഹിതം അഴിമതി പുറത്തുവന്ന് നാലാഴ്ച പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല എന്നത് വലിയ വിവാദമായിട്ടുണ്ട്. ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ കേസുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments
Post a Comment