ചെമ്പേരി സ്വദേശി മംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു



കണ്ണൂർ:ചെമ്പേരിപുറഞ്ഞാൺ സ്വദേശി യായ വിമുക്തഭടൻ മംഗ്ളൂരിൽ വാഹനാപകടത്തിൽ മരിച്ചു. പുറഞ്ഞാ ണിലെ കളപ്പുരയ്ക്കപ്പറമ്പിൽ കെ.ജെ സേവ്യർ (63)  മരിച്ചത്. കഴിഞ്ഞദിവസം  വൈകുന്നേരം ആറ് മണിയോടെ യാണ് അപകടം. മംഗ്ളൂരിൽ ഗെയ്ൽ ഓഫീസ് ജീവനക്കാരനായി ജോലി ചെയ്‌തുവരികയായിരുന്നു സേവ്യർ. ജോലി സ്ഥലത്ത് നിന്ന് താമസസ്ഥ ലത്തേക്ക് പോകുന്നതിനിടെ സേവ്യ റിന്റെ സ്കൂട്ടിയിൽ ചരക്ക് ലോറിയിടി ച്ചാണ് അപകടം. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷി ക്കാനായില്ല. സംസ്‌കാരം നാളെ വൈകുന്നേരം നാല് മണിക്ക് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ. ഭാര്യ: തിരുവല്ല നാലാംവേ ലിൽ കുടുംബാംഗ ഷീന. മക്കൾ: നിവി (കാനഡ), വിനിൽ (ബ്ലീസ് ഇവന്റ് സ്, ചെമ്പേരി). മരുമക്കൾ: റിതിൻപോൾ (കാനഡ), സിൽജി മാത്യു വരമ്പത്ത് (ചന്ദനക്കാംപാറ). പരേതരായ ജോസഫ്- ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോസഫ് (ചെമ്പേരി), അന്നമ്മ (വായാട്ടുപറമ്പ്), വർഗീസ്, ചാക്കോ (പരപ്പ്).

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം