ഐവറി കോസ്റ്റ് വീണു : പ്രീ ക്വാർട്ടറിൽ ബ്രസീലിന് എതിരാളിയായി നോർവെ
ഹൂസ്റ്റൺ:ഫിഫ ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ കരുത്തരായ ഐവറി കോസ്റ്റിനെ മുട്ടുകുത്തിച്ച് വൈക്കിങ് പോരാളികളുടെ പിൻതലമുറക്കാരായ നോർവെയുടെ യുവ ടീം. ഡാളസിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവേ വിജയിച്ചത്. ന്യൂ യോർക്കിൽ നടക്കുന്ന പ്രീ ക്വാർട്ടർ ഫൈനലിൽ അവർ ബ്രസീലിനെ നേരിടും.കളിയുടെ 39ആം മിനുട്ടിൽ ടൂര്ണമെറ്റിലെ തന്നെ ഏറ്റവും മനോഹരമെന്ന് വിശേഷിപ്പിക്കാവുന്ന ഗോളിലൂടെ അന്റോണിയോ ന്യൂസ നോർവെയെ മുന്നിലെത്തിച്ചു. പെനാൽറ്റി ബോക്സിന്റെ വലതു വശത്ത് നിന്നും അദ്ദേഹം അടിച്ച വലംകാലൻ ഷോട്ട് മഴവില്ല് പോലെ വളഞ്ഞ് ഐവറി കോസ്റ്റിന്റെ വലയിലെത്തി.എന്നാൽ കളിയുടെ 74ആം മിനുട്ടിൽ അതിമനോഹരമായ ഒരു ഗോളിലൂടെ ഐവറി കോസ്റ്റ് തിരിച്ചടിച്ചു. പകരക്കാരനായി എത്തിയ അമദ് പെപ്പെയുമായി ചേർന്ന് നടത്തിയ നീക്കത്തിനൊടുവിൽ ണ്ട് നോർവേ പ്രതിരോധക്കാരെ മറികടന്ന് അദ്ദേഹം തൊടുത്ത ഷോട്ട് തടയാൻ ഗോളിക്ക് ആയില്ല.എന്നാൽ കളിയുടെ 86ആം മിനുട്ടിൽ ഹാലൻഡ് കളിയുടെ ഗതി നിർണയിച്ച ഗോൾ നേടി. ഓസ്കാർ ബോബിൽ നിന്ന് പന്ത് സ്വീകരിച്ച പാട്രിക് ബെർഗ് മികച്ചൊരു മുന്നേറ്റത്തിന് ശേഷം പന്ത് ഹാലൻഡിന് പാസ് നൽകി. പന്ത് ഗോൾ വലയിലെത്തിച്ചു ഹാലൻഡ് ടീമിനെ പ്രീക്വാർട്ടറിലേക്കുള്ള വഴിയിലെത്തിച്ചു.
Comments
Post a Comment