തലശേരിയിലെ കടയിൽ നിന്നും പൊലിസ് റെയ്ഡിൽ ഇ സിഗരറ്റ് പിടികൂടി

.
തലശേരി::തലശേരി നഗരത്തിലെ കടയിൽ നിന്നും ഇ സിഗരറ്റ് പിടികൂടി. തലശ്ശേരിയിലെ സൂക്ക് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് നിരോധിതലഹരി വസ്തു‌ക്കൾ കണ്ടെടുത്തത്.
രണ്ട് ലക്ഷം രൂപയോളം വില വരുന്ന ഇ സിഗററ്റ്, നിക്കോട്ടിൻ ബോട്ടിൽ എന്നീ ലഹരി വസ്തുക്കളാണ് തലശ്ശേരി ടൗൺ പൊലിസ് നടത്തിയ റെയ്ഡിൽ പിടികൂടിയത്. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. സംഭവത്തിൽ കട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് കണ്ണൂർ നഗരത്തിൽ പൊലിസ് നടത്തിയ റെയ്ഡിലും ഇ സിഗരറ്റ് ശേഖരം പിടികൂടിയിരുന്നു ഇതിന് ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത് വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരി വലയിൽ വീഴ്ത്തുന്നതിനാണ് ഇ സിഗരറ്റ് ഉപയോഗിക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഇത്തരം ലഹരി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത് ഭീഷണിയാകുന്നു ണ്ട്. വരും ദിവസങ്ങളിലും നഗരങ്ങളിൽ റെയ്ഡ് ശക്തമാക്കുമെന്ന് പൊലിസ് അറിയിച്ചു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം