ചക്കരക്കൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്നത് അര വീപ്പ


ചക്കരക്കൽ : ചക്കരക്കൽ ടൗണിൽ ഗതാഗതം നിയന്ത്രിക്കുന്നത് അരവിപ്പ.പകുതി ഭാഗം പൊട്ടിയ വീപ്പയാണ് ചക്കരക്കൽ - തലശേരി റോഡ് ജങ്ഷനിൽ വാഹനങ്ങൾക്ക് കടന്നുപോകാനുള്ള ഡിവൈഡറായി പൊലിസ് വെച്ചിട്ടുള്ളത്. അതിരൂക്ഷമായ ഗതാഗത കുരുക്കാണ് ചക്കരക്കൽ ടൗണിൽ രാവിലെയും വൈകിട്ടും അനുഭവപ്പെടുന്നത്. അനധികൃത പാർക്കിങ്ങും ചരക്ക് ലോറികൾ സാധനങ്ങൾ ഇറക്കുന്നതിനായി നിർത്തിയിടുന്ന പ്രശ്‌നങ്ങൾ വേറെയുമുണ്ട് ചക്കരക്കല്ലിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ പൊലിസ് ഇടപെടുന്നില്ലെന്ന പരാതി വ്യാപകമാണ്. ഹോം ഗാർഡിനെ ഗതാഗത കുരുക്ക് നിയന്ത്രിക്കാൻ നിയോഗിക്കണമെന്ന ആവശ്യവും ഇതുവരെ നടപ്പിലായിട്ടില്ല.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം