കോട്ടയത്ത് ഉരുൾപൊട്ടൽ; 18കാരൻ മരിച്ചു, അമ്മയ്ക്കായി തെരച്ചിൽ
കോട്ടയം : ഈരാറ്റുപേട്ട പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ യുവാവ് ദാരുണമായി മരിച്ചു.
മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണി മണപ്പാട്ട് (18) ആണ് മരിച്ചത്. ജോസഫിന്റെ മാതാവ് റെജീനയെ കാണാതായി.
ഇവരുടെ വീടിന് മേലേക്ക് മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. വീട്ടിൽ ഈ സമയത്ത് റെജീനയും മകനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മണ്ണിനടിയിൽ നിന്ന് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. റെജീനയെ കണ്ടെത്താൻ വേണ്ടിയുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.
Comments
Post a Comment