ഇടുക്കി അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം; കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി
ഇടുക്കി :കുടയത്തൂർ അടൂർ മലയിലെ ഉരുൾപൊട്ടലിൽ ഒരു മരണം. കാണാതായ സുമതിയുടെ മൃതദേഹം കണ്ടെത്തി. വീടിനുള്ളിൽ കുടുങ്ങി കിടന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ ഒരു വീട് പൂർണമായും നശിച്ചിരുന്നു. വീട്ടിൽ ഉണ്ടായിരുന്ന ഗൃഹനാഥൻ രവിയും മകനും രക്ഷപ്പെട്ടു. രവിയുടെ ഭാര്യ സുമതിയാണ് മരിച്ചത്.
കുടയത്തൂർ അടൂർമല ക്ഷേത്രത്തിന് സമീപമാണ് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞത്. ഫയർ ഫോഴ്‌സും എൻഡിആർഎഫും സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Comments
Post a Comment