ലോട്ടറി തൊഴിലാളികൾ ജില്ലാ ഭാഗ്യക്കുറി ഓഫീസിന് മുൻപിൽ ധർണ നടത്തും



കണ്ണൂർ:
ലോട്ടറി തൊഴിലാളി യൂണിയൻ (സി ഐ ടി യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തൊഴിലാളികൾ ആഗസ്ത് 5 ന് പകൽ പന്ത്രണ്ട് മണിക്ക്ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് മാർച്ചും പ്രതിഷേധധർണ്ണയും
നടത്തുമെന്ന്  യൂണിയൻ ജില്ലാ സെക്രട്ടറി മടപ്പള്ളി ബാലകൃഷ്ണൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഓണം ബബർ ലോട്ടറി ടിക്കറ്റിന് ലോട്ടറി ഏജൻ്റുമാർക്കും, വിൽപ്പനക്കാർ ക്കും നൽകി വരുന്ന കമ്മീഷൻ വെട്ടികുറച്ച നടപടി പുനഃപരിശോധിക്കുക. സ മ്മാനാർഹമായതും വിൽപ്പന നടത്താത്തതുമായ ലോട്ടറി ടിക്കറ്റുകൾ ലോട്ടറി ഓഫീസുകളിൽ നിന്നും മോഷണം പോയതിനും വ്യാജ സമ്മാന ടിക്കറ്റുകൾ ഹാ ജരാക്കി സമ്മാനത്തുക കൈക്കലാക്കാൻ ശ്രമിച്ചവർക്കും എതിരെ കർശന നട പടികൾ സ്വീകരിക്കുക. ഒറ്റ നമ്പർ ലോട്ടറിയും ഓൺലൈൻ ലോട്ടറിയും എഴു ത്തു ലോട്ടറിയും കർശനമായി തടയുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.വാർത്താ സമ്മേളനത്തിൽ സെക്രട്ടറി ടി പ്രസാദ്, എൻ ദിനേശൻ ,പി വിജയൻ ,പി വി ശ്രീജ എന്നിവരും പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം