കണ്ണൂർ പാറക്കണ്ടിയിൽ ബൈക്ക് യാത്രക്കാരനെ കൊള്ളയടിച്ച മൂന്നംഗ സംഘം അറസ്റ്റിൽ
കണ്ണൂർ:കണ്ണർ നഗരത്തിൽ താണ സ്വദേശിയെ ബൈക്ക് തടഞ്ഞ് നിർത്തി കഴുത്തിൽ കത്തിവെച്ച് കൊള്ളയടിച്ച സംഘത്തെ അതിസാഹസികമായി കണ്ണൂർ ടൗൺ പോലീസ് പിടികൂടി
കുഞ്ഞിപ്പള്ളി സ്വദേശി നിയാസുദ്ധീൻ, മൊകേരി സ്വദേശി അനീഷ്, കോടരഞ്ഞി സ്വദേശി ബിനോയ് എന്നിവരാണ് അറസ്റ്റിലായത് കഴിഞ്ഞ ദിവസം പാറക്കണ്ടിയിൽ വെച്ചാണ് സി എച്ച് താരിഖിന്റെ ഫോൺ, പണം,എടിഎം കാർഡ് എന്നിവ കവർന്നത്
ടൗൺ ഇൻസ്പെക്ടർ കൈലാസ്‌നാഥിൻ്റെ നേതൃത്വത്തിൽ ടൗൺ എസ് ഐ മാരായ ടി എം വിപിൻ, വൈഷ്‌ണവ് എന്നിവർ സിനിമാ സ്റ്റൈലിൽ ലോറി റോഡിന് കുറുകെ ഇട്ടാണ് പ്രതികളെ പിടികൂടിയത്
Comments
Post a Comment