രണ്ട് മണിക്കൂർ നേരത്തെ ആശുപത്രിവാസം ഇനി സൗജന്യം; എന്താണ് ട്രെൻഡിംഗായ ഷോർട്ട് ടേം ഹെൽത്ത് ഇൻഷുറൻസ് ?


കണ്ണൂർ:ആരോഗ്യ പരിരക്ഷ നൽകുന്ന ഇൻഷുറൻസുകളുടെ പ്രാധാന്യം എത്രമാത്രം വലുതാണെന്ന് എല്ലാവർക്കും അറിയാം. പെട്ടെന്നൊരു ആശുപത്രി കേസ് വരുമ്പോഴായിരിക്കും ഹെൽത്ത് ഇൻഷുറൻസുകൾ എങ്ങനെയാണ് ഗുണം ചെയ്യുന്നതെന്ന് മനസിലാകുന്നത്. മുൻപ് 24 മണിക്കൂർ ആശുപത്രി വാസം നിർബന്ധമായിരുന്ന പല ശസ്ത്രക്രിയകളും ഇന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാൻ സാധിക്കും.

ഈ മാറ്റത്തിനനുസരിച്ച് ഇൻഷുറൻസ് കമ്പനികളും തങ്ങളുടെ പോളിസികളിൽ മാറ്റം വരുത്തുകയാണ്. അത്തരത്തിൽ ആരോഗ്യ മേഖലയിൽ ട്രെൻഡായി മാറുന്ന ഒന്നാണ് ഷോർട്ട് ടേം ഹെൽത്ത് ഇൻഷുറൻസ്. അതായത് കുറച്ച് മണിക്കൂറുകളിലേക്കോ ദിവസങ്ങളിലേക്കോ ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സഹായിക്കുന്ന ഒരു ആശയമാണിത്.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി പ്രീമിയം ഹെൽത്ത് ഇൻഷുറൻസ് പ്രൊഡക്ടുകൾ വിവിധ വിഭാഗങ്ങളിലായി ലോഞ്ച് ചെയ്തിട്ടുണ്ട്. നിവ ബുപ, കെയർ‍ ഹെൽത്ത് ഇൻഷുറൻസ് തുടങ്ങിയ മുൻനിര കമ്പനികൾ ഇത്തരത്തിൽ ഷോർട്ട് ടേം കവർ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാൽ ഇത്തരം കവറേജുകളുടെ സമയപരിധി, ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫീച്ചറുകൾ തുടങ്ങിയവ മനസിലാക്കേണ്ടതുമുണ്ട്.
അതേസമയം,ഹോസ്പിറ്റലൈസേഷൻ ചികിത്സകളുടെ പുതിയ ഒരു വിഭാഗത്തിന് തന്നെ ഷോർട്ട് ഡ്യൂറേഷൻ കവർ പരിരക്ഷ നൽകുന്നതായി Beshak.org സ്ഥാപകൻ മഹാവീർ ചോപ്ര പറയുന്നു. പോളിസിബസാർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ആശുപത്രിയിലെ ഡേ-കെയർ ചികിത്സകളും, കുറഞ്ഞ സമയത്തെ ഹോസ്പിറ്റൽ സ്റ്റേയും വഴിയുള്ള ഇൻഷുറൻസ് ക്ലെയിമുകൾ ഇപ്പോൾ ആകെ ക്ലെയിമുകളുടെ ഏകദേശം 30 ശതമാനത്തോളം എന്ന നിലയിൽ ഉയർന്നിട്ടുണ്ടെന്നാണ്.
മുൻപ് 24 മണിക്കൂർ ആശുപത്രി വാസം ആവശ്യമായിരുന്ന പല ചികിത്സകളും ഇന്ന് കൃത്യമായ നിരീക്ഷണത്തിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ സുരക്ഷിതമായി പൂർത്തിയാക്കാൻ സാധിക്കുമെന്ന് കെയർ ഹെൽത്ത് ഇൻഷുറൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും, ചീഫ് ബിസിനസ് ഓഫീസറുമായ മനീഷ് ദൊഡേജ ചൂണ്ടിക്കാട്ടുന്നു. ശസ്ത്രക്രിയകളിലെ നൂതനമായ മാറ്റങ്ങൾ, മെച്ചപ്പെട്ട അനസ്തീഷ്യ രീതികൾ, മികച്ച ക്ലിനിക്കൽ പ്രോട്ടോക്കോളുകൾ എന്നിവ പല ചികിത്സകൾക്കും വേണ്ടിവരുന്ന ആശുപത്രി വാസത്തിന്റെ ദൈർഘ്യം ഗണ്യമായി കുറച്ചതായും അദ്ദേഹം പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം