കൂത്തുപറമ്പിൽ 15 വയസുകാരനെ കാണാതായെന്ന് പരാതി



കൂത്തുപറമ്പ് :കൂത്തുപറമ്പില്‍ പതിനഞ്ചു വയസുകാരനെ കാണാതായെന്ന പരാതിയുമായി കുടുംബം. പത്താം ക്ലാസ് വിദ്യാര്‍ത്ഥി അദ്വൈതിനെയാണ് കാണാതായത്. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞ് രാവിലെ കുട്ടി വീട്ടില്‍ നിന്നിറങ്ങിയെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തലശേരി റെയില്‍വേ സ്റ്റേഷനില്‍ അദ്വൈത് എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ ആറരയോടെയാണ് കൂത്തുപറമ്പിലെ പാറാലിലുള്ള ട്യൂഷന്‍ സെന്ററിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞ് അദ്വൈത് വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷന്‍ കഴിഞ്ഞ് കുട്ടി നേരെ സ്‌കൂളിലേയ്ക്ക് പോവുകയായിരുന്നു പതിവ്. അദ്വൈത് ട്യൂഷന്‍ സെന്ററില്‍ എത്തിയില്ലെന്ന് പറഞ്ഞ് അധ്യാപകര്‍ രക്ഷിതാക്കളോട് വിവരമന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

സ്‌കൂള്‍ യൂണിഫോം ധരിച്ചായിരുന്നു കുട്ടി വീട്ടില്‍ നിന്ന് പോയത്. എന്നാല്‍ സിസിടിവിയിലെ ദൃശ്യങ്ങളില്‍ കുട്ടി സാധാരണ വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതായാണ് കണ്ടെത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി എങ്ങോട്ടാണ് പോയത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടില്ല. അദ്വൈതിനെ കണ്ടെത്താന്‍ വ്യാപകരമായി തെരച്ചില്‍ നടത്തുകയാണ് പൊലീസ്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം