ടി.കെ.ഡി മുഴപ്പിലങ്ങാടിനെ അനുസ്മരിച്ച് എടക്കാട് സാഹിത്യ വേദി



എടക്കാട്: അന്തരിച്ച പ്രശസ്ത സാഹിത്യകാരനും ബഹുമുഖ പ്രതിഭയുമായ ടി.കെ.ഡി മുഴപ്പിലങ്ങാടിനെ അനുസ്മരിക്കുന്നതിന്  'പ്രിയപ്പെട്ട ടി.കെ.ഡി' എന്ന ശീർഷകത്തിൽ എടക്കാട് സാഹിത്യവേദി  എഴുത്തുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും സ്മൃതി സംഗമം നടത്തി.
എടക്കാട് പബ്ലിക് ലൈബ്രറിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ സതീശൻ മോറായി അധ്യക്ഷത വഹിച്ചു. കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശൻ, കെ.ടി ബാബുരാജ്, എം.ആർ പയ്യട്ടം, അംബുജം കടമ്പൂർ, ഡോ. എ വത്സലൻ, ആർട്ടിസ്റ്റ് ശശികല, രാജഗോപാൽ മൊറാഴ, വി പ്രഭാകരൻ മാസ്റ്റർ, ബഷീർ കളത്തിൽ, ജനു ആയിച്ചാങ്കണ്ടി, കെ.വി ജയരാജൻ, ഷാഫി ചെറുമാവിലായി, സി.പി ചന്ദ്രൻ, വി.എം മൃദുല, സി ഗിരീശൻ, പ്രേമൻ മുഴപ്പിലങ്ങാട്, സി.പി മനോജ്, മഗേഷ് എടക്കാട്, കെ ശിവദാസൻ മാസ്റ്റർ, കണ്ടത്തിൽ അബ്ദുൽ അസീസ്,  പി പത്മാക്ഷൻ മാസ്റ്റർ, പി അബ്ദുൽ മജീദ്, സി വിജയൻ, പി.വി പ്രേമവല്ലി എന്നിവർ സംസാരിച്ചു. എം.കെ അബൂബക്കർ സ്വാഗതവും സന്തോഷ് എൻ.പി മുഴപ്പിലങ്ങാട് നന്ദിയും പറഞ്ഞു. 
വി.കെ ദിവാകരൻ, സത്യൻ എടക്കാട്,  പി ഹമീദ് മാസ്റ്റർ, സി.ഒ രാജേഷ്,  സുരേന്ദ്രൻ രയരോത്ത്,  എ ദിനേശൻ നമ്പ്യാർ, കെ.വി ജയരാജൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു. സി.എ പത്മനാഭൻ, എം.കെ മറിയു, മോഹൻ കാടാച്ചിറ, നജീബ് നടാൽ, ഇ ജനാർദ്ദനൻ മാസ്റ്റർ,  കെ.വി മഹീന്ദ്രൻ, കെ.വി ശ്രീമതി  തുടങ്ങിയവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം