പാനൂരിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ



പാനൂർ: കുടിവെള്ളം ചോദിച്ച് വീട്ടിലെത്തിഅഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഉത്തരാഖണ്ഡ് സ്വദേശിയായ ആസാദി (32)നെയാണ് പാനൂർ പോലീസ് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ വെച്ച് റെയിൽവേ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്.
പന്ന്യന്നൂരിൽ ജോലിക്കെത്തിയ പ്രതി, കുടിവെള്ളം ആവശ്യപ്പെട്ട് വീടിനുള്ളിൽ കടക്കുകയായിരുന്നു. വീട്ടമ്മ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് പോയ സമയം നോക്കി അഞ്ചു വയസ്സുകാരിയായ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രത്നഗിരിയിൽ വെച്ച് പിടികൂടിയത് പ്രതിയെ പാനൂർ സ്‌റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം