കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വീണ്ടും എറ്റുമുട്ടി : ഒരാൾക്ക് പരുക്കേറ്റു
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും തടവുകാർ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്കേറ്റു. അഞ്ചാം ബ്ലോക്കിലെ തടവുകാരനായ രാമൻകുട്ടി (56) എന്നയാൾക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച്ച രാവിലെ 6.30 ന് ഭക്ഷണ സമയത്തുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. അഞ്ചാം ബ്ലോക്കിലെ തടവുകാരൻ കിരൺ രാജ് ഷെട്ടിയാണ് മർദ്ദിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.50ന് ജയിലിലെ കാപ്പ തടവുകാർ തമ്മിൽ കത്തിക്കുത്തുണ്ടായിരുന്നു. ഇതിൽ ഗുരുതരമായി പരുക്കേറ്റയാൾപരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്
Comments
Post a Comment