കരിക്ക്” താരങ്ങൾ ഒരുമിക്കുന്ന ആദ്യ സിനിമ എത്തുന്നു; “ഗുഡ് ലക്ക് ചിക്കോ”
കൊച്ചി:മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന “കരിക്ക്” താരങ്ങൾ ഒരുമിക്കുന്ന ആദ്യ സിനിമ എത്തുന്നു. “ഗുഡ് ലക്ക് ചിക്കോ” എന്ന പേരിൽ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഡോക്ടർ അനന്തു പ്രൊഡക്ഷൻസ് ബാനറിന്റെ ഡോക്ടർ അനന്തു തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. കരിക്കിൻ്റെ സ്ഥാപകനായ നിഖിൽ ജി പ്രസാദ് ആണ് ഇവരുടെ ആദ്യ സിനിമ സംവിധാനം ചെയ്യുന്നത്.
കരിക്കിലെ പ്രധാന താരങ്ങളായ ആനന്ദ് മാത്യൂസ്, അനു കെ അനിയൻ, അർജുൻ രത്തൻ, ബിനോയ് ജോൺ, ജീവൻ സ്റ്റീഫൻ, കിരൺ വിയ്യത്ത്, കൃഷ്ണ ചന്ദ്രൻ, ശബരീഷ് സജ്ജിൻ, ഉണ്ണി മാത്യൂസ് എന്നിവർ തന്നെയാകും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരെ കൂടാതെ ലയാള സിനിമയിലെ ശ്രദ്ധേയരായ താരങ്ങളും ചിത്രത്തിലുണ്ടാകും.
Comments
Post a Comment