മണിയൂർ പുഴയിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു
വടകര :മണിയൂർ ചൊവ്വാ പുഴയിൽ പാലയാട്നടയിൽ പുഴയിൽ ഒഴുക്കിൽപെട്ട് രണ്ട് പേർ മരിച്ചു. പാലയാട് സ്വദേശി നബീൽ (19). ഓർക്കാട്ടേരി വരപ്പുറത്ത് സിനാൻ(12) എന്നിവരാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് നാല് പേരടങ്ങുന്ന സംഘമാണ് പുഴയിൽ കുളിക്കാനെത്തിയത്. നാല് പേരും അപകടത്തിൽപെട്ടെങ്കിലും 2 പേർ രക്ഷപെട്ടു. നാട്ടുകാർ നടത്തിയ തിരച്ചിലിൽ നബീലിനെ കണ്ടെത്തി ഗുരുതരാവസ്ഥയിൽ വടകര സഹകരണ ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണപെട്ടു.
നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിൽ സിനാനെ 6 മണിയോടെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലംഗ സംഘം നീന്തൽ പഠിക്കാനാണ് പുഴയിലെത്തിയത്.
Comments
Post a Comment