വി. കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലി കൈയ്യെന്ന് പിണറായി വിജയൻ



പയ്യന്നൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ പാർട്ടിക്കുണ്ടായ തോൽവിക്ക് കാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. പയ്യന്നൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ സിപിഎം പയ്യന്നൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച രാഷ്‌ട്രീയ വിശദീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 സിപിഎമ്മിനും എൽഡിഎഫിനും അവമതിപ്പുണ്ടാക്കാനുള്ള നീക്കം മുൻപേയുണ്ടായപ്പോൾ അതിജീവിച്ചതാണ്. എന്നാൽ കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ പയ്യന്നൂരിൽ പാർട്ടി തോൽവി ഏറ്റുവാങ്ങി. പാർട്ടിയുടെ ശക്തി കേന്ദ്രമായ പയ്യന്നൂരിൽ പാർട്ടിക്കെതിരെ വികാരമുണ്ടാക്കാൻ നിർഭാഗ്യവശാൻ നേതൃനിരയിൽ നിന്നു കൊണ്ട് ചിലർ പ്രവർത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ നേതൃനിരയിൽ നിന്ന് ചിലർ പാർട്ടിക്കെതിരായി പ്രവർത്തിച്ചു. പാർട്ടിക്കെതിരെ നിൽക്കുന്നവരുമായി ബന്ധമുണ്ടാക്കി. ഒരു കമ്യൂണിസ്റ്റുകാരൻ ചെയ്യാൻ പാടില്ലാത്ത നിലയിൽ കാര്യങ്ങൾ ചെയ്തു. ജനങ്ങൾക്കിടയിൽ ആശയകുഴപ്പമുണ്ടായി. സത്യത്തിനും വസ്തുതക്കും മങ്ങലേറ്റു. പാർട്ടി പ്രവർത്തകർക്കും ബഹുജനങ്ങൾക്കുമിടയിൽ ആശയ കുഴപ്പമുണ്ടായതോടെ പാർട്ടി തോൽവി ഏറ്റുവാങ്ങി. എന്നും പാർട്ടിക്കൊപ്പം നിന്ന ബഹു
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതാണ് പയ്യന്നൂരിലെ പരാജയ കാരണമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. തെറ്റിദ്ധരിപ്പിച്ചത് പാർട്ടിക്കുള്ളിൽ നിന്നുള്ളവരായപ്പോൾ ജനം വിശ്വസിച്ചു. ആരോപണങ്ങളിൽ പാർട്ടി പറഞ്ഞതിൽ കാപട്യമില്ല. ഞങ്ങൾ ബഹുജനങ്ങളെ വഞ്ചിക്കാറില്ല. പയ്യന്നൂരിൽ സിപിഎമ്മിനെ നെഞ്ചേറ്റി നടക്കുന്ന ആളുകളാണ് കൂടുതൽ. പയ്യന്നൂരിൽ പാർട്ടിയുടെ നേതൃത്വത്തിൽ നിന്ന് പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമമുണ്ടായി.
കൊടുമ്പിരി കൊണ്ട പ്രചാരണം നടന്നാൽ സത്യം മറഞ്ഞു നിൽക്കും. പാർട്ടിക്കെതിരെ അവമതിപ്പുണ്ടാക്കാൻ ശ്രമിച്ചാൽ ആരായാലും നടപടി എടുക്കുമെന്നും അതാണ്‌ ഈ പാർട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി. നേതൃതലത്തിൽ നിന്ന് പാർട്ടിയെ തകർക്കാൻ ശ്രമിച്ചത് വലിയ പോറലുണ്ടാക്കി. പാർട്ടിയോടൊപ്പം നിൽക്കുന്ന ബഹുജനങ്ങളിലാകെ ആശയക്കുഴപ്പം ഉണ്ടായി. പയ്യന്നൂരിലെ പരാജയം ഗൗരവത്തോടെയാണ് പാർടി കാണുന്നതെന്നും എൽ ഡി എഫിന് വോട്ട് ചോർച്ച ഉണ്ടായി എന്നത് ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി എന്ന നിലക്ക് സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് നല്ല ബോധ്യമുണ്ട്. തെറ്റിദ്ധാരണയുടെ ഭാഗമായി നീങ്ങിയവർ പുനർചിന്തനം നടത്തും എന്നാണ് പ്രതീക്ഷ. പാർട്ടി നിലപാടിൽ കാപട്യവും വഞ്ചനയുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. പയ്യന്നൂരിൽ പാർട്ടി ശത്രുക്കൾ നേടിയത് താൽക്കാലിക വിജയം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ കാലത്തും പാർട്ടിക്ക് ഒപ്പം നിന്നിരുന്ന ചിലർ തെറ്റിദ്ധരിക്കപ്പെട്ടു പോയി.
വി കുഞ്ഞികൃഷ്ണൻ ശത്രുവിൻ്റെ കൈയ്യിലെ കോടാലിയാണ്. ശത്രുവിൻ്റെ കൈയ്യിലെ കോടാലിയായവരാരും പാർട്ടിക്ക് പോറലേൽപ്പിക്കാൻ മാത്രം പിന്നീട് വളർന്നിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം