ബന്ധു വീട് കുത്തി തുറന്ന് അഞ്ച് പവൻ കവർന്ന് ഐഫോൺ കവർന്ന യുവാവ് റിമാൻഡിൽ



വളപട്ടണം: വീട് കുത്തിത്തു റന്ന് അഞ്ച് പവന്റെ ആഭരണം കവർച്ച ചെയ്ത‌ കേസിലെ പ്രതിയായ യുവാവിനെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു.
കണ്ണൂർഎ.സി.പി: എം.പി ആസാ ദിൻ്റെ മേൽനോട്ടത്തിൽ നട ത്തിയ അന്വേഷണത്തിൽ വളപട്ടണം എസ്.ഐ: ടി.എം വിപിനാണ് പ്രതിയെഅറസ്റ്റ് ചെയ്‌തത്. മോറാഴ മേപ്പൂൽ കൊട്ടഞ്ചേരി ഹൗസിൽ എ. ഷാരോൺ (26) ആണ് പിടിയിലായത്. അഴീ ക്കോട് ആറാം കോട്ടം  ഞാലിൽ ഹൗസിൽ പി. ഷൈനയുടെ വീട്ടിൽ കവർച്ച നടത്തിയ കേസിലാണ് അറ സ്റ്റ്. കഴിഞ്ഞ ജൂലായ് 29-ന് രാത്രിപത്ത് മണിക്കും ആഗസ്‌ത് 13ന് അർദ്ധരാത്രി12 മണിക്കും ഇടയി ലുള്ള സമയത്തായിരുന്നു
കവർച്ച. ഷൈനയുടെ ബന്ധു വാണ് ഷാരോൺ. കവർച്ചയിലൂടെ കൈവശ പ്പെടുത്തിയ സ്വർണാഭരണ ങ്ങൾ വിൽപ്പന നടത്തി ഐഫോൺ ഷാരോൺ വാങ്ങിച്ചിരുന്നു. ആഡംബര ജീവിതത്തിന് പണം ചിലവ ഴിക്കുന്ന ഇയാൾ പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. എസ്.ഐമാ രായ രാമചന്ദ്രൻ, അജയൻ, എ.എസ്.ഐ: പി.കെ ഷാജി എന്നിവരും പ്രതിയെ പിടികൂ ടിയ സംഘത്തിലുണ്ടായിരുന്നു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം