കൊയിലി ആശുപത്രിയിലേക്ക് നഴ്സുമാരുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി



കണ്ണൂർ: മിനിമം വേതനത്തിനായി സമരം ചെയ്ത മൂന്ന് നഴ്സുമാരുടെ സസ്പെൻഷനിൽ പ്രതിഷേധിച്ചു ഐഎൻഎയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച്ച
 രാവിലെ 10 മണിക്ക് കൊയിലി ആശുപത്രിയിലേക്ക് നഴ്സുമാരുടെ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
പരിപാടിയിൽ ഐഎൻഎ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ് അധ്യക്ഷത വഹിച്ചു. സമരസഹായ ചെയർമാൻ റഷീദ് കവ്വായി  ഉദ്ഘാടനം ചെയ്തു.
തുടർന്ന് യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ട്രഷറർ ഷബീർ എടയന്നൂർ, സിപിഐ,വെള്ളാറ രാജൻ, എ.ഐ.യു.ടി.യു സി. കണ്ണൂർ ജില്ല സെക്രട്ടറി അനൂപ് ജോൺ, റൈജു ജെയ്‌സൺ   എന്നിവർ സംസാരിച്ചു. സമരത്തിൽ നൂറോളം നഴ്‌സുമാർ വിവിധ ആശുപത്രിയിൽ നിന്നും പങ്കെടുത്തു.
കൊയിലി ആശുപത്രിയിലെപിരിച്ചുവിട്ട നഴ്സുമാരെ തിരിച്ചെടുത്തു പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്നും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.സമര ശേഷം ആരോഗ്യ മന്ത്രി കെ. മുരളീധരനെ കണ്ടു നിവേദനം സമർപ്പിച്ചു. കണ്ണൂർ എം.പികെ സുധാകരൻ, ടി. ഒമോഹനൻ എം എൽ എ എന്നിവരും നഴ്‌സുമാരെ വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് ഉറപ്പുനൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം