തിരുവപ്പന, മുത്തപ്പൻ വിസ്മയശില്പം വള്ളുവൻ കടവിൽ ഒരുങ്ങുന്നു രാജ്യത്തിന് അത്ഭുതമേകാൻ ഏറ്റവും വലിയ തിരുവപ്പന -മുത്തപ്പൻ ശില്പം
കണ്ണാടിപറമ്പ്: വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന സാധാരണക്കാരന്റെ ഇഷ്‌ടദൈവമായ മുത്തപ്പൻ ദൈവത്തിന്റെ വിസ്മയശില്പമൊരുക്കുകയാണ് കണ്ണാടിപ്പറമ്പ് വള്ളുവൻകടവ് മുത്തപ്പൻ മടപ്പുര സന്നിധിയിൽ. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ തിരുവപ്പന -മുത്തപ്പൻ ശില്പ നിർമ്മാണത്തിന്റെ പൈലിംഗ് പൂർത്തിയായി കഴിഞ്ഞു.ഭാരതത്തിൽ ദേവ ശില്പങ്ങളിൽ വലുതുണ്ടെങ്കിലും അനുഷ്‌ഠാന കലാരൂപങ്ങളിൽ ഒന്നായ തിരുപ്പന - മുത്തപ്പന്റെ പ്രതിമ ആദ്യമായാണ് 35 അടി ഉയരത്തിൽ നിർമ്മിക്കുന്നത്.പ്രശസ്ത ശില്പി കെകെ ആർ വെങ്ങരയാണ് തിരുവപ്പന -മുത്തപ്പൻ ശില്പ നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. ആറ് അടി ഉയരമുള്ള തിരുവപ്പന -മുത്തപ്പൻ ശില്പത്തിന്റെ മിനിയേച്ചർ ശില്പി നിർമ്മിച്ചു കഴിഞ്ഞു.ഒന്നര വർഷം കൊണ്ട് ശില്പ നിർമ്മാണം പൂർത്തീകരിക്കും.വള്ളുവൻ കടവ് മുത്തപ്പൻ മടപ്പുര മനേജിംഗ് ട്രസ്റ്റി എമുകുന്ദന്റെ മനസ്സിൽ ഉടലെടുത്ത ഒരാശയമാണ് ശില്പ നിർമ്മാണത്തിന് തുടക്കംകുറിച്ചത്.
വളപട്ടണം പുഴയോട് ചേർന്ന കാട്ടാമ്പള്ളി വള്ളുവൻ കടവ് പുഴയുടെ ഓരത്താണ് മൂന്ന് നില കെട്ടിടത്തിന് സമാനമായി മുപ്പത്തിയഞ്ച് അടി ഉയരത്തിൽ ശില്പം ഒരുങ്ങുന്നത് സിമന്റ് കോൺക്രീറ്റ്, ലോഹങ്ങൾ, തമിഴ്നാട് ശില്പ ചാരുതയാർന്ന ഇഷ്‌ടിക എന്നിവ കൊണ്ടാണ് പാരമ്പര്യരീതിയിൽ ശില്പം നിർമ്മാണം പതിനഞ്ച് സെന്റ് സ്ഥലത്ത് 29 അടി ശില്പവും 6 അടി പീഠവും അതിനോടനുബന്ധിച്ചുള്ള മനോഹരമായ പൂന്തോട്ടവുമാണ് ഒരുങ്ങുന്നത്.തിരുവപ്പന -മുത്തപ്പൻ, മുത്തപ്പന്റെ വാഹനമായ നായ എന്നിവർ മൂന്നും ചേരുന്ന ശില്പത്തിൽ തിരുവപ്പന -മുത്തപ്പന്റെ ആടയാഭരണങ്ങളും കരുക്കളും ചിലങ്കകളുമെല്ലാം തന്നെ സ്‌റ്റീലിലും വെങ്കലത്തിലുമാണ് ഒരുക്കുന്നത്.
Comments
Post a Comment