ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം
നഗോയ: ഏഷ്യന്‍ ഗെയിംസ് റിലേയില്‍ മിന്നിച്ച് ഇന്ത്യ. വനിതകളുടെ 4ഃ400 മീറ്റര്‍ റിലേയില്‍ ഇന്ത്യ സ്വര്‍ണം നേടി. ഈ ഏഷ്യന്‍ ഗെയിംസ് അത്ലറ്റിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. കിരണ്‍, പൂവമ്മ, പ്രാചി, വിത്യാ രാംരാജ് എന്നിവരാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. മൂന്ന് മിനിറ്റ് 29.69 സെക്കന്റില്‍ ഇന്ത്യ ഓടിയെത്തി. ബഹ്റെയ്ന്‍ വെള്ളിയും ചൈന വെങ്കലവും നേടി. അതേസമയം പുരുഷന്‍മാരുടെ 4ഃ400 മീറ്റര്‍ റിലേയില്‍ മലയാളി താരം മനു ഉള്‍പ്പെട്ട ടീം വെങ്കലം നേടി. മനുവിനെക്കൂടാതെ ധരംവീര്‍ ചൗധരി, വിശാല്‍, ജയ് കുമാര്‍ എന്നിവരാണ് റിലേയില്‍ മല്‍സരിച്ചത്.മൂന്ന് മിനിറ്റ് 01.61 സെക്കന്റിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ജപ്പാന്‍ സ്വര്‍ണവും ഖത്തര്‍ വെള്ളിയും നേടി.
Comments
Post a Comment