അശാസ്ത്രീയ മാലിന്യ സംസ്കരണം : മടമ്പം മേരിലാൻഡ് ഹൈസ്കൂളിന് പിഴ ചുമത്തി




ശ്രീകണ്ഠാപുരം: മാലിന്യ സംസ്കരണ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിന് മടമ്പം മേരി ലാൻഡ് സ്‌കൂളിനെതിരെയാണ്എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടപടി സ്വീകരിച്ചു.
മടമ്പം മേരിലാൻഡ് ഹൈസ്‌കൂളിൽ തിങ്കളാഴ്ച്ച രാവിലെ നടത്തിയ പരിശോധനയിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തുകയായിരുന്നു. സ്‌കൂൾ പരിസരത്ത് മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് അടക്കമുള്ള ജൈവ അജൈവ മാലിന്യങ്ങൾ കോമ്പൗണ്ടിലിട്ട് കത്തിക്കുകയും ചെയ്തിരുന്നു. കൂടാതെ, വാഷ് ബേസിനുകളിൽ നിന്നുള്ള മലിനജലം അടുത്തുള്ള ഓടയിലേക്ക് ഒഴുക്കി വിടുന്നതായും കണ്ടെത്തി.
നിയമലംഘനങ്ങൾ നടത്തിയതിന് സ്‌കൂളിന് 15,000 രൂപ പിഴ ചുമത്തുകയും. മാലിന്യങ്ങൾ തരംതിരിച്ച് നിക്ഷേപിക്കുന്നതിനായി വ്യത്യസ്ത ബിന്നുകൾ സ്ഥാപിക്കുവാനും മാലിന്യപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുവാനും സ്‌കൂൾ ഹെഡ്‌മാസ്റ്റർക്ക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കർശന നിർദ്ദേശം നൽകി. വിദ്യാലയങ്ങളിൽ ഉണ്ടാകുന്ന മാലിന്യ പ്രശ്നങ്ങൾ ഗുരുതരമായി കാണേണ്ടതാണെന്നും വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നും നിയമലംഘ നങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുമെന്നും സ്‌ക്വാഡ് അറിയിച്ചു. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്ക്വാഡ് ലീഡർ അഷ്റഫ് പി പി, എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ, ജിഷ്ണു രാജ്, പ്രവീൺ, ദിപിൽ എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം