മട്ടന്നൂരിൽ എംഡി എം എയുമായി യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ



മട്ടന്നൂർ:മട്ടന്നൂരിലെ സ്കൈ പാലസ് ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രഞ്ജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവ ഡോക്ടർമാരായ മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ഇർഷാദ് (33), തലശ്ശേരി വടക്കുമ്പാട് കൂളി ബസാറിൽ സദ്‌മം വീട്ടിൽ സി.പി, സിദ്ധാർഥ് (31) എന്നിവർ അറസ്റ്റിലായത്. ഇവരിൽ നിന്ന് 2.809 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു.
എക്സൈസ് കമ്മിഷണർ സ്ക്വാഡിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു റെയ്‌ഡ്. ഒരാൾ ബെംഗളൂരുവിലെ സ്വകാര്യ മെഡിക്കൽ കോളജിലെ പിജി മെഡിക്കൽ വിദ്യാർത്ഥിയും മറ്റൊരാൾ കണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ഡോക്ടറുമാണ്. എംഡിഎംഎ വാങ്ങിയത് ബെംഗളൂരുവിൽ നിന്നാണെന്നാണ് ഇവരുടെ മൊഴി. ഡോക്ടർമാർ ലഹരി പാർട്ടി നടത്താനാണോ മട്ടന്നൂരിലെത്തിയതെന്ന് എക് സൈസ് സംശയിക്കുന്നുണ്ട്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം