കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി


കണ്ണൂർ: കണ്ണൂർ സിറ്റി പോലീസിന്റെ സോഷ്യൽ പോലീസിങ് വിഭാഗവും വനിതാ സെല്ലും സംയുക്തമായി സ്ത്രീകൾക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പോലീസ് സഭാഹാളിൽ നടന്ന പരിപാടിയിൽ "ഗാർഹിക പീഡനങ്ങളെ സംബന്ധിച്ച നിയമങ്ങളും പരിരക്ഷയും" എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഏകദിന ക്ലാസ് നടത്തിയത്. നാർക്കോട്ടിക് ആൻഡ് ജെൻഡർ ജസ്റ്റിസ്  അസിസ്റ്റന്റ് കമ്മീഷണർ വി.വി. മനോജ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജനമൈത്രി എ.ഡി.എൻ.ഒ. വിജേഷ് സി. അധ്യക്ഷത വഹിച്ചു. സിവിൽ പോലീസ് ഓഫീസർ ഷിജി സ്വാഗതവും വനിതാ സെൽ എ.എസ്.ഐ. പുഷ്പജ നന്ദിയും രേഖപ്പെടുത്തി.

തുടർന്ന് നടന്ന വിവിധ വിഷയങ്ങളിലെ സെഷനുകളിൽ വിദഗ്ധർ ക്ലാസുകൾ നയിച്ചു. ഗാർഹിക പീഡന നിയമത്തെക്കുറിച്ചും സ്ത്രീകൾക്കുള്ള നിയമ പരിരക്ഷകളെക്കുറിച്ചും അഡ്വ. ഫാത്തിമ വിശദീകരിച്ചു. "ഗാർഹിക പീഡനം: മനഃശാസ്ത്ര അവലോകനം" എന്ന വിഷയത്തിൽ തലശ്ശേരി ചിൽഡ്രൻസ് ഹോമിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നീതു മഹേഷ് ക്ലാസെടുത്തു. സമകാലിക സാഹചര്യത്തിൽ അതീവ പ്രാധാന്യമുള്ള സൈബർ സുരക്ഷയെക്കുറിച്ച് സൈബർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ജിതിൻ വിശദമായ ബോധവൽക്കരണം നൽകി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ നൂറ്റമ്പതോളം സ്ത്രീകൾ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം