മുഖ്യമന്ത്രിയുടെ സ്പോൺസർ പ്രത്യേക വിമാനയാത്ര അഴിമതിയുടെ വിത്ത് പാകൽ : അഡ്വ. കെ ശ്രീകാന്ത്.



കണ്ണൂർ: വി ഡി സതീശൻ സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കാനും അഴിമതി നടത്താനുമുള്ള ഭരണമാണെന്ന് തെളിഞ്ഞതായി ബിജെപി കണ്ണൂർ മേഖലാ പ്രസിഡണ്ട് കെ ശ്രീകാന്ത് ആരോപിച്ചു. പിണറായി വിജയനും മകളും മരുമകനും സമ്പാദിച്ച അഴിമതി പ്പണത്തിന് മുഖ്യമന്ത്രി വി ഡി സതീശൻ  സംരക്ഷണം നൽകുന്നതിൽ പ്രതിഷേധിച്ച് ഇല്ല വെച്ചിട്ടില്ല വെച്ചിട്ടില്ല ബിജെപി കണ്ണൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽടെക്സിൽ നടന്ന പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മുൻ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ വ്യക്തമായ തെളിവ് ഈ ഡി നൽകിയിട്ടും പിണറായി കുടുംബത്തിനെതിരെ  എഫ്ഐആർ  രജിസ്റ്റർ ചെയ്യാൻ സതീശൻ സർക്കാർ തയ്യാറാവാത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. സ്പോൺസർ വഴി പ്രത്യേക വിമാനത്തിൽ യാത്ര ചെയ്യുന്നത് അഴിമതിഭരണത്തിന്റെ വിത്ത് പാകലാണ്.  മന്ത്രിസഭയിലെ അംഗം സ്വകാര്യ ആഡംബര കാറിൽ യാത്ര ചെയ്യുന്നതും അതിനു ഭാഗമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബിജെപി ജില്ലാ പ്രസിഡണ്ട് കെ കെ വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജികുമാർ കരിയിൽ സ്വാഗതവും ടി സി മനോജ് നന്ദിയും പറഞ്ഞു.
താളിക്കാവിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നേതാക്കളായ എ പി ഗംഗാധരൻ, പി കെ വേലായുധൻ, സി നാരായണൻ, അരുൺ തോമസ്, ഒ കെ സന്തോഷ് കുമാർ, സി കെ രമേശൻ, അർച്ചന വണ്ടിച്ചാൽ, ടി ജ്യോതി, ഗംഗാധരൻ കാളീശ്വരം, കെ വി ജഗദീശൻ, എ ജയലത, ജിതിൻ വിനോദ്, ടി കൃഷ്ണപ്രഭ, അർജുൻ മാവിലക്കണ്ടി , ഹേമന്ത് മാവിലക്കണ്ടി എന്നിവർ നേതൃത്വം നൽകി.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം