സ്വർണ വിലയിൽ 800 രൂപയുടെ കുറവ്





കണ്ണൂർ:സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 800 രൂപയാണ് പവന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,09,400 രൂപയിലേക്ക് പതിച്ചു.

ഇന്നലെ (വെള്ളിയാഴ്ച) 1,10,200 രൂപയായിരുന്നു സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ,109440 രൂപയിലായിരുന്നു ഒരു പവൻ സ്വർണത്തിന് വില ഉണ്ടായിരുന്നത്. ഇത് കൂടി 1,10,200 രൂപയിലേക്കെത്തി. വില ഇനിയും ഉയരുമെന്ന് ജനങ്ങൾ ആശങ്കപ്പെടുന്നതിനിടെയാണ് വിലയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്
1,09,400 രൂപയാണ് ഇന്ന് ഒരു പവൻ സ്വ‌ർണത്തിന് വിലയെങ്കിലും പണിക്കൂലി അടക്കം ചേരുമ്പോൾ വില ഏതാണ്ട് 1,26,204 രൂപയാകും. 13,675 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സ്വർണവില സംസ്ഥാനത്ത് കൂടിയും കുറഞ്ഞും മാറിമറിയുകയാണ്
അതേസമയം ഒരു കിലോ ​ഗ്രാം വെള്ളിയുടെ വില 2,34,900 രൂപയാണ്. 234.90 രൂപയാണ് ഒരു ​ഗ്രാമിന്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം