സ്വർണ വില വീണ്ടും മുകളിലോട്ട്



കണ്ണൂർ:സ്വർണം വാങ്ങാൻ പ്ലാനുള്ളവർക്ക് വില വർദ്ധനവ് തിരിച്ചടിയാകുന്നു സംസ്ഥാനത്ത് വീണ്ടു സ്വർണവില വർധിച്ചു. ഇന്നലെ പൊന്നി​ന്റെ വില കുറഞ്ഞത് ആശ്വാസമായെങ്കിലും ഇന്ന് വീണ്ടും വർധിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്. ഇന്നലെ ഒരു പവന് 1,09,440 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,10,200 രൂപയായാണ് വർധിച്ചത്. 720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്.
ഒരു പവൻ സ്വർണത്തിന് 1,10,200 രൂപയാണെങ്കിലും പണിക്കൂലിയെല്ലാം കൂട്ടി 1,27,127 രൂപയോളമാകും. ഇന്നലെ ഒരു ​ഗ്രാമിന് 13680 രൂപയായിരുന്നു. ഇന്ന് അത് 13,775 രൂപയായി വർധിച്ചു.

ജനുവരി 29നാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്. 1,31,160 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തി​ന്റെ വില. ഓ​ഗസ്റ്റ് 6ന് രേഖപ്പെടുത്തിയ 18,720 രൂപയാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. 2025 ഡിസംബറിലാണ് സ്വർണത്തിന് ഒരു ലക്ഷം രൂപ കടന്നത്. ആഭരണപ്രേമികൾക്കേറ്റ കനത്ത തിരിച്ചടി ആയിരുന്നു അത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം