റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധിക മരിച്ചു
ആലക്കോട് :നടുവിൽ ടൗണിൽറോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വയോധികയ്ക്ക‌് ദാരുണാന്ത്യം. മണ്ടളം സ്വദേശി പരേതനായ മരങ്ങാട്ട് നടയിൽ ഗോപാലൻ്റെ ഭാര്യ ശാന്ത (76) യാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ മണ്ടളം ടൗണിലായിരുന്നു അപകടം. ഇരിട്ടി -ചെറുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ശാന്തയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലിസ് ഇൻക്വസ്റ്റ് നടത്തിയതിനു ശേഷം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Comments
Post a Comment