കേളകം സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്നും വീണ് മരിച്ചു




കേളകം: കേളകം ചെട്ടിയാംപറമ്പ് സ്വദേശിയായ യുവാവ് ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ചെട്ടിയാ പറമ്പിലെ പുളിക്കൽ അരുണാ (33) ണ് മരിച്ചത്. ഇന്നലെ രാത്രി തൃശൂർ വടക്കാഞ്ചേരിക്ക് സമീപമായിരുന്നു അപകടം. ട്രെയിനിന്റെ വാതിലിനരികിൽ നിന്ന അരുൺ പുറത്തേക്ക് തെറിച്ചു  വീഴുകയായിരുന്നു.
അപകടം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ അരുണിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: അഞ്ജു. മക്കൾ .. ആദിഷ്, നൈനിക. അച്ഛൻ: പരേതനായ കുഞ്ഞുമോൻ. അമ്മ: രമണി. സഹോദരൻ: അമൽലാൽ. സംസ്കാരം തിങ്കളാഴ്‌ച രാവിലെ ഒരു മണിക്ക് ചെട്ടിയാംപറമ്പിലെ വീട്ടുവളപ്പിൽ.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം