കണ്ണൂരിൽ സ്കൂട്ടർ മോഷ്ടിച്ച കേസിലെപ്രതി എറണാകുളത്ത് അറസ്റ്റിൽ




കണ്ണൂർ: കണ്ണൂരിൽനിന്ന് സ്കൂട്ടർ മോഷ്ടിച്ചു കടന്നുകളഞ്ഞ പ്രതി പിടിയിലായി. കണ്ണൂർ സിറ്റി സ്റ്റേഷനിലെ പോലീസ് സംഘം എറണാകുളത്തുനിന്നാണ് പാലക്കാട് സ്വദേശിയായ പ്രതി എസ്. ആദിത്യനെ (23) പിടികൂടിയത്.
ഓഗസ്റ്റ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള മൈത്രി മെഡിക്കൽസ് ഉടമ സി.എം. ഷംഷീറിന്റെ സ്കൂട്ടറാണ് കടയുടെ മുൻവശത്തുനിന്ന് മോഷണം പോയത്. സ്കൂട്ടറിലുണ്ടായിരുന്ന 2000 രൂപ വിലവരുന്ന മരുന്നുകളും നഷ്ടപ്പെട്ടിരുന്നു.

കണ്ണൂർ സിറ്റി എസ്.എച്ച്.ഒ വൈഷ്ണവ് രാമചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ സജീവൻ സിവിൽ പോലീസ് ഓഫീസർമാരായ മിഥുൻ, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Comments

Popular posts from this blog

കണ്ണൂരിൽ വീണ്ടും കോടികളുടെ നിക്ഷേപ തട്ടിപ്പ് കായിക സംഘടനാ ഭാരവാഹിക്കും ഭാര്യയ്ക്കുമെതിരെ പരാതി

കാടാച്ചിറ മേഖലയിൽ മദ്യപസംഘം അഴിഞ്ഞാടുന്നു: നടപടിയെടുക്കാതെ പൊലിസ്.

കോർപറേറ്റ് സ്ഥാപനങ്ങൾക്ക് സർവീസ് നടത്താൻ അനുമതി :ഓട്ടോറിക്ഷ മേഖലയെ തകർക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്തരിയണം