ഊര്‍പ്പള്ളി വയലില്‍* *മഴയുത്സവം നാളെ*
കൂത്തുപറമ്പ്: സേവ് ഊര്‍പ്പള്ളിയുടെ നേതൃത്വത്തില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, വേങ്ങാട് ഗ്രാമപഞ്ചായത്ത് , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ആസ്റ്റര്‍ മിംസ് എന്നിവ ചേര്‍ന്ന് സംഘടിപ്പിക്കുന്ന മഴയുത്സവം നാളെ ഊര്‍പ്പള്ളി വയലില്‍ നടക്കും. പ്രത്യേകം തയ്യാറാക്കിയ വെള്ളം കെട്ടിക്കിടക്കുന്ന ചെളിനിറഞ്ഞ വയലില്‍ ഉച്ചക്ക് 1.30 ഓടെയാണ് മഴയുത്സവത്തിന് തുടക്കമാകുക. പ്രമുഖ നാടന്‍പാട്ട് കലാകാരന്‍ റംഷി പട്ടുവം നയിക്കുന്ന നാടന്‍ കലാവിരുന്ന് അരങ്ങേറും. തുടര്‍ന്ന് മഡ് ഫുട്‌ബോള്‍, വനിതകളുടെ കമ്പവലി തുടങ്ങിയവയും നടക്കും.ജനപ്രതിനിധികള്‍,പോലീസ് ഉദ്യോഗസ്ഥര്‍,മാധ്യമപ്രവര്‍ത്തകര്‍,കായിക താരങ്ങള്‍,വിദ്യാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന വിവിധ ടീമുകൾ മത്സരിക്കും. മുതിര്‍ന്ന കര്‍ഷകരായ നാരായണിയമ്മ, വിമല പടന്നക്കണ്ടി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. വേങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി ചന്ദ്രന്‍ അധ്യക്ഷത വഹിക്കും. അസി.കലക്ടര്‍ എസ് സ്വാതി ഐ എസ്, പ്രഭാത് ടി വി സെക്രട്ടറി ഡി ടി പി സി , ടി ദീപു കണ്ണൂര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസി.സച്ചിന്‍ സൂര്യകാന്ത് മഖേച്ച, വണ്‍ ടു ത്രി ഗ്രൂപ്പ്...