Posts

മലബാര്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വ്വ്; തലശ്ശേരി തുറമുഖം ഇനി വിനോദസഞ്ചാര കേന്ദ്രം

Image
തലശേരി:ബ്രിട്ടീഷ് ഭരണകാലം മുതല്‍ക്കേ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായി ചരിത്രത്തില്‍ ഇടംപിടിച്ച തലശ്ശേരി തുറമുഖം ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാകുന്നു. പഴയ പ്രതാപവും സാംസ്‌കാരിക പൈതൃകവും ഒട്ടും ചോര്‍ന്നുപോകാതെ, ആധുനികതയുടെ പുതുവെളിച്ചത്തിലേക്ക് ചുവടുവെക്കുകയാണ് തലശ്ശേരി തുറമുഖം. 'മിഷന്‍ സമുദ്ര' പദ്ധതിയുടെ ഭാഗമായി തലശ്ശേരി തുറമുഖത്തെ ഒരു അത്യാധുനിക സമുദ്ര വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്. നിയമസഭയില്‍ എം.എല്‍.എ കാരായി രാജന്‍ ഉന്നയിച്ച സബ്മിഷന് മുഖ്യമന്ത്രി വി ഡി സതീശന്‍ നല്‍കിയ മറുപടിയിലാണ് തലശ്ശേരിയുടെ മുഖച്ഛായ മാറ്റുന്ന ഈ വികസന പദ്ധതികള്‍ അറിയിച്ചത്. പി.പി.പി മാതൃകയില്‍ കേരള മാരിടൈം ബോര്‍ഡിന്റെ കീഴിലുള്ള തലശ്ശേരി തുറമുഖത്തെ 1.40 ഏക്കര്‍ സ്ഥലമാണ് വികസനക്കുതിപ്പിനായി ഒരുങ്ങുന്നത്. കടല്‍പ്പാലം, ഓഫീസ് സമുച്ചയങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍, വെയര്‍ഹൗസുകള്‍ എന്നിവയടങ്ങുന്ന ഈ പ്രദേശം പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പ് മാതൃകയില്‍ വികസിപ്പിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്...

എം എൽ എമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം കൂട്ടാൻ സർക്കാർ;

Image
തിരുവനന്തപുരം: എംഎൽഎമാർക്ക് പിന്നാലെ തദ്ദേശസ്ഥാപന അംഗങ്ങൾക്കും ഓണറേറിയം വർദ്ധിപ്പിക്കാൻ ഒരുങ്ങി സർക്കാർ. വർദ്ധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം നൽകുക അടുത്തവർഷം ജനുവരി ഒന്നു മുതൽ നൽകും. ഓണറേറിയം വർദ്ധന പഠിക്കാൻ കഴിഞ്ഞ ജൂലൈ മാസത്തിൽ സമിതിയെ നിയോഗിച്ചിരുന്നതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. സമിതിയുടെ ശുപാർശകൾ ഉൾപ്പെടെ പഠിച്ചായിരിക്കും ഓണറേറിയം വർദ്ധിപ്പിക്കുന്നതെന്നും മന്ത്രി സഭയിൽ വ്യക്തമാക്കിയത്. നിയമസഭയിലെ സബ്മിഷനാണ് മന്ത്രി മറുപടി നൽകിയത്. നിലവിൽ അംഗങ്ങൾക്ക് ലഭിക്കുന്ന ഓണറേറിയം അപര്യാപ്തമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള പരിഷ്കരണ ബില്ല് ഇന്ന് സഭ പാസാക്കി. ബില്ലിനെ പ്രതിപക്ഷം എതിർത്തില്ല. MLA മാരുടെ പെൻഷൻ വർധന ബില്ലും പാസാക്കി. ശമ്പള പരിഷ്കരണം അവസാനം വന്നത് 2018ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. നിയമസഭാ അംഗങ്ങൾ എന്ന നിലയിൽ പറയാൻ എംഎൽഎമാർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. അപ്പോഴും എംഎൽഎ മാർക്ക് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതു കൊണ്ടുവന്നതിൽ ഞാൻ ഗവൺമെന്റിനെ അനുമോദിക്കുന്നുവെന്നു...

നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളെന്ന് സംശയം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ മുരളീധരൻ

Image
തിരുവനന്തപുരം: നിപ രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നുകളാണെന്ന് സംശയമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു. നിപ രോഗികള്‍ക്ക് കാലാവധി കഴിഞ്ഞ റെംഡെസിവര്‍ മരുന്ന് വിതരണം ചെയ്തതായി ആണ് ആരോഗ്യവകുപ്പിന്റെ സംശയം. 2023, 24, 25 വര്‍ഷങ്ങളില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി സംശയിക്കുന്നുവെന്ന് മന്ത്രി കെ മുരളീധരന്‍ നിയമസഭാ സമ്മേളനത്തിനിടെ വിശദീകരിക്കുകയായിരുന്നു. എംഎല്‍എ മാത്യു കുഴല്‍നാടന്‍ സമര്‍പ്പിച്ച സബ്മിഷനിലാണ് മന്ത്രിയുടെ വിശദീകരണം. നിപ, കോവിഡ് രോഗികള്‍ക്ക് നല്‍കിയത് കാലാവധി കഴിഞ്ഞ മരുന്നാണ്. മരുന്ന് നല്‍കിയ മുഴുവന്‍ രോഗികളുടെയും വിവരങ്ങള്‍ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്നു വര്‍ഷങ്ങളിലായി ആറ് നിപാ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കും. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഇന്‍ഫിഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തില...

മമ്മൂട്ടിക്കെതിരായ സൈബര്‍ അറ്റാക്കിങ്: അണികളെ തിരുത്തി പി ജയരാജൻ

Image
കണ്ണൂര്‍: മെഗാ സ്റ്റാർ മമ്മൂട്ടിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് സിപഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ രംഗത്തുവന്നു. ഇടതുപക്ഷത്തിന്റെ ലേബലില്‍ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ഇടതുപക്ഷ രാഷ്ട്രീയമല്ലെന്നും രാഷ്ട്രീയ ശത്രുക്കള്‍ക്ക് അവസരം ഒരുക്കാനും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും ചിലര്‍ നടത്തുന്ന അജണ്ട തിരുത്തേണ്ടതുണ്ടെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്‍പുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീര്‍ന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാന്നെന്നും പി ജയരാജന്‍ പറഞ്ഞു. മമ്മൂട്ടി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ചട്ടക്കൂടില്‍ ഒതുങ്ങിനില്‍ക്കുന്ന വ്യക്തിയല്ല, ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നത...

ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ്പ്രതിഷേധ കൂട്ടായ്മയുമായി പിഎസ് സി ജീവനക്കാർ

Image
കണ്ണൂർ: പ്ലാനിങ് ബോർഡ്‌ ചീഫ് തസ്തികയുടെ പരീക്ഷാ മൂല്യനിർണായത്തിലെ സാങ്കേതിക പിഴവിനെ അഴിമതിയും ക്രമക്കേടുമായി പ്രചരിപ്പിച്ച്‌ പിഎസ്‌സി ജീവനക്കാരെ വേട്ടയാടുന്ന യുഡിഎഫ്‌ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച്‌ പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എസ് സി ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി പി എസ് സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി സതീഷിനെ അഴിമതി നിരോധന നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. ഔദ്യോഗിക കൃത്യ നിർവഹണത്തിലെ വീഴ്ചകൾക്ക് വകുപ്പുതല നടപടിയെടുക്കുന്നതിന്‌ പകരം ജീവനക്കാർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്തത്‌ തെറ്റായ നടപടിയാണ്‌. ജോലിയുടെ ഭാഗമായുണ്ടാകുന്ന പിഴവുകളുടെ പേരിൽ കിരാത നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. പി സതീഷിനും ആർ ഹരിക്കുമെതിരെയുള്ള നടപടികളിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചത്‌. ധർണ യൂണിയൻ മുൻ ജനറൽ സെക്രട്ടറി കെ വി സുനുകുമാർ ഉദ്ഘാടനം ചെയ്തു. പിഎസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ടി പി വിപിൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ വി മനോ...

ക്ഷേത്രത്തിലേക്കുള്ള റോഡ് ചെങ്കല്ല് കെട്ടി അടച്ചതിൽ വ്യാപക പ്രതിഷേധം

Image
പഴയങ്ങാടി:പ്രസിദ്ധമായ അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്ര (പാറന്തട്ട അമ്പലം )ത്തിലേക്കുള്ള പഞ്ചായത്ത് റോഡ് രാത്രിയുടെ മറവിൽ ഒരു സംഘമാളുകൾ അടച്ചു. ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. വ്യാഴാഴ്ച്ച പുലർച്ചെ ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന ഭക്തരാണ് സംഭവം കണ്ടത്.ക്ഷേത്ര പ്രവേശന കവാടം റോഡ് ഒരു സംഘം അടച്ചതിൽ പ്രദേശത്ത് വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.  വ്യാഴാഴ്ച്ച രാത്രി 12 മണി വരെ ക്ഷേത്രജീവനക്കാരും മറ്റും ക്ഷേത്രാവശ്യങ്ങൾക്കായി ഇവിടെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് സംഭവം. അടുത്തില ആനന്ദേശ്വരം മഹാവിഷ്ണുക്ഷേത്രം (പാറന്തട്ട അമ്പലം) പ്രധാനദേവൻ്റെയും ഉപദേവൻ്റെയും ക്ഷേത്രത്തിന് മധ്യേ ക്ഷേത്ര ഭൂമികയ്യേറി സ്വകാര്യവ്യക്തികൾ ചേർന്ന് റോഡ് നിർമ്മിച്ചത് ഏറെ വിവാദമായിരുന്നു. ഇതേ തുടർന്ന് ക്ഷേത്ര സംബന്ധമായകേസ് ഹൈക്കോടതിയിൽ എത്തിയിരുന്നു.  ക്ഷേത്ര ഭൂമി കയ്യേറി നിർമ്മിച്ച റോഡ് പൂർവ്വസ്ഥിതിയിലാക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് റവന്യു അധികൃതർ അത് നടപ്പാക്കുകയും ചെയ്തു. തർക്കത്തെ തുടർന്ന് നേരത്തെ ക്ഷേത്രം ഭാരവാഹികൾ ഹൈക്കോടതിയെ സമീപിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ കോടതി ...

വ്യാജ ഭിന്നശേഷിക്കാരെ സർക്കാർ സർവീസിൽ നിന്നും ഒഴിവാക്കണം

Image
കണ്ണൂർ:ഡിഫറൻഡലി ഏബിൾഡ് പിപ്പിൾസ് ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 31 ന് കണ്ണൂർ ബാഫഖി തങ്ങൾ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു രാവിലെ 10 മണിക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ മുഖ്യാതിഥിയാകും ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭിന്നശേഷിക്കാരുടെ സാമ്പത്തിക പങ്കാളിത്തം സമൂഹത്തിൽ വർദ്ധിപ്പിക്കുക,വ്യാജ ഭിന്ന ശേഷിക്കാരെ സർക്കാർ സർവീസിൽ നിന്നും അടിയന്തിരമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ അറിയിച്ചു .  ജില്ലാ പ്രസി. എ. കെ ഇബ്രാഹിം , ജില്ലാ ജനറൽ സെക്രട്ടറി പി.കെ ഷബീർ ട്രഷറർ ടി.പി മസൂഖ്, വലിയ പറമ്പത്ത് ഇസ്മായിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

പിണറായി മിൽക്ക് വിപണിയിലേക്ക് : ഡയറി പ്ളാൻ്റ് ഉദ്ഘാടനം 30 ന്

Image
കണ്ണൂർ പിണറായി ക്ഷീരോൽപ്പാദൂസഹകരണ സംഘത്തിൻ്റെ പിണറായി മിൽക്ക് ഡയറി പ്ളാൻ്റ് ഉദ്ഘാടനം ഒക്ടോബർ 30ന് മന്ത്രി ബിന്ദു കൃഷ്‌ണ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം നാല് മണിക്ക് എരുവട്ടിയിൽ മിൽക്ക് ഡയറി പ്ളാൻ്റിൽ നടക്കുന്ന പരിപാടിയിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അദ്ധ്യക്ഷനാകും ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ് ലാബ് ഉദ്ഘാടനം ചെയ്യും ഇടി പി പ്ളാൻ്റ് ഉദ്ഘാടനംറീജ്യനൽ ഡയറക്ടർ സുരേന്ദ്രകുമാർ സുമൻ, നിർവഹിക്കും ക്ഷീര കർഷകരെ ആദരിക്കൽ മുൻ സംഘം പ്രസിഡൻ്റുമാരെ ആദരിക്കൽ എന്നിവനടക്കും വിവിധ കക്ഷി നേതാക്കളായ കെ. ശശിധരൻ വി.എ നാരായാണൻ സി എൻ ചന്ദ്രൻ , എൻ.പി താഹിർ.ആർ. കെ ഗിരിധരൻ തുടങ്ങിയവർ പങ്കെടുക്കും വാർത്താ സമ്മേളനത്തിൽ പിണറായി ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡൻ്റ് സി വി സുമജൻ, എം.പി ജലജ , വി.കെ ബിനീഷ് ,മുഹമ്മദ് മുനീർ എന്നിവർ പങ്കെടുത്തു.

ആശാ വർക്കർമാരെ പട്ടിണിയിലാക്കരുത്: നവംബർ 12 ന് പണി മുടക്കി സമരം നടത്തും

Image
കണ്ണൂർ: ആശമാരെ പട്ടിണിയിലാക്കുന്ന സർക്കാർ നടപടിക്കെതിരെ കേരള  സ്റ്റേറ്റ് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ സിഐടിയുവിൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആശാവർ ക്കാർ മാർ ജില്ലകളിലെ ഡിസ്ട്രിക് പോഗ്രാം  ഓഫീസുകളിലേക്ക് പണി മുടക്കി പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി ഐ ടിയു നേതാവ് കെ. അശോകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു  കണ്ണൂർ കളക്ടറേറ്റിലെ ഡിസ്ട്രിക് പോഗ്രം   ഓഫിസിന് മുൻപിൽ നടത്തുന്ന സമരം സി.ഐടിയു ജില്ലാ ജനറൽ സെക്രട്ടറി എം സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും ആശാ വർക്കർമാർക്ക് വാഗ്ദ്ധാനം ചെയ്ത ശമ്പളം 20,000 രൂപയാക്കുക, നിലവിലുള്ള ഇൻസെൻ്റീവുകൾ വെട്ടി കുറക്കാതിരിക്കുക, ശൈലി ആപ്പ് സർവ്വേയ്ക്ക് അനുവദിച്ച 10 രൂപ മുൻകാല പ്രാബല്യത്തോടെ , അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു സർക്കാരിനെതിരെ പ്രതിഷേധ സമരങ്ങൾ നടത്തുമെന്ന് കെ അശോകൻ അറിയിച്ചു വാർത്താ സമ്മേളനത്തിൽ ജില്ലാ ഭാരവാഹികളായ രജനി മോഹൻ, എ എൻ ശ്രീജ വി. വി പ്രീത, ബീനാ കൃഷ്‌ണൻ എന്നിവരും പങ്കെടുത്തു

വ്യാജ ഭിന്നശേഷിക്കാരെ സർക്കാർ സർവീസിൽ നിന്നും ഒഴിവാക്കണം

Image
കണ്ണൂർ:ഡിഫറൻഡലി ഏബിൾഡ് പിപ്പിൾസ് ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ ഒക്ടോബർ 31 ന് കണ്ണൂർ ബാഫഖി തങ്ങൾ മന്ദിരത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു രാവിലെ 10 മണിക്ക് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ മുഖ്യാതിഥിയാകും ഭിന്നശേഷിക്കാരായ വ്യക്തികളുടെ ക്ഷേമം ഉറപ്പാക്കുക അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ഭിന്നശേഷിക്കാരുടെ സാമ്പത്തിക പങ്കാളിത്തം സമൂഹത്തിൽ വർദ്ധിപ്പിക്കുക,വ്യാജ ഭിന്ന ശേഷിക്കാരെ സർക്കാർ സർവീസിൽ നിന്നും അടിയന്തിരമായി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ സമ്മേളനം ചർച്ച ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കുഞ്ഞബ്ദുള്ള കൊളവയൽ അറിയിച്ചു .  ജില്ലാ പ്രസി. എ. കെ ഇബ്രാഹിം , ജില്ലാ ജനറൽ സെക്രട്ടറി പി.കെ ഷബീർ ട്രഷറർ ടി.പി മസൂഖ്, വലിയ പറമ്പത്ത് ഇസ്മായിൽ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.