Posts

ക്രൂ​ഡ് ഓ​യി​ൽ വി​ല ഇ​ടി​ഞ്ഞിട്ടുംഇ​ന്ധ​നവി​ല​​ കുറയ്ക്കാതെ എണ്ണ കമ്പിനികൾ

Image
ന്യൂ​​ഡ​​ൽ​​ഹി: ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​ കു​​ത്ത​​നെ ഇ​​ടി​​ഞ്ഞു. പ​​ശ്ചി​​മേ​​ഷ്യ​​യി​​ൽ സ​മാ​ധാ​ന​മെ​ത്തു​ന്ന​തും ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ലൂ​​ടെ​​യു​​ള്ള ക​​പ്പ​​ൽ ഗ​​താ​​ഗ​​തം മെ​​ച്ച​​പ്പെ​​ട്ട​​തു​​മാ​​ണ് കാ​ര​ണം. ജൂ​​ണി​​ൽ മാ​​ത്രം 20 മു​​ത​​ൽ 24 ശ​​ത​​മാ​​നം വ​​രെ​​യാ​​ണ് ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ വി​​ല​​യി​​ലു​​ണ്ടാ​​യ ഇ​​ടി​​വ്. കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​ക്കു​ശേ​​ഷം ഒ​​രു മാ​​സ​​ത്തി​​നി​​ടെ​യു​​ണ്ടാ​​യ ഏ​​റ്റ​​വും വ​​ലി​​യ വി​​ല​​യി​​ടി​​വാ​​ണി​​ത്. ഫെ​​ബ്രു​​വ​​രി 28ന് ​​പ​​ശ്ചി​​മേ​​ഷ്യ​​ൻ സം​​ഘ​​ർ​​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​മ്പ് ബാ​​ര​​ലി​​ന് 72 മു​​ത​​ൽ 73 ഡോ​​ള​​ർ വ​​രെ​​യാ​​യി​​രു​​ന്നു ബ്രെ​​ന്‍റ് ക്രൂ​​ഡ് ഓ​​യി​​ലി​​ന്‍റെ വി​ല. സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് ബാ​​ര​​ലി​​നു 126 ഡോ​​ള​​​ർ വ​​രെ​​യാ​​യി കു​​തി​​ച്ചു​​യ​​ർ​​ന്നി​​രു​​ന്നു. അ​തോ​ടെ ലോ​​ക​​മെ​ങ്ങും പെ​​ട്രോ​​ൾ, ഡീ​​സ​​ൽ വി​​ല​​യി​ൽ വ​​ൻ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി. എ​​ന്നാ​​ൽ നി​​ല​​വി​​ൽ വി​​ല 75 ഡോ​​ള​​റി​​ൽ താ​​ഴെ​​യെ​​​ത്തി​​യെ​​ങ്കി​​ലും ഇ​​തി​​ന്‍റെ ഗു​​ണ​​ങ്...

പയ്യാമ്പലം ബീച്ചിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴുവെന്ന് പരാതി.- കണ്ണൂർ കോർപറേഷൻ ഹെൽത്ത് വിഭാഗം നോട്ടീസ് നൽകി

Image
   കണ്ണൂർ:പയ്യാമ്പലം ബീച്ചിലെ തട്ടുകടയിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ പുഴു കണ്ടെത്തിയെന്ന പരാതി ലഭിച്ചതിനെ തുടർന്ന് കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം പരിശോധന നടത്തി സ്ഥാപനത്തിന് നോട്ടീസ് നൽകി. പയ്യാമ്പലം ശ്മശാനത്തിൽ മൃതദേഹവുമായി വന്ന ആംബുലൻസ് ഡ്രൈവർ കുഞ്ഞിപ്പള്ളി സ്വദേശി അൻസീർ എന്നയാളാണ് പുഴു കണ്ടെത്തിയത് സംബന്ധിച്ച പരാതി നൽകിയത്. പുഴു കണ്ടെത്തിയതിന്റെ വീഡിയോയും അപേക്ഷകൻ കോർപ്പറേഷൻ അധികൃതർക്ക് മുമ്പാകെ നൽകി. തുടർന്ന് ഹെൽത്ത് വിഭാഗം പരിശോധന നടത്തി നോട്ടീസ് നൽകി     നേരത്തെ മഴക്കാല പകർച്ചവ്യാധി വ്യാപനം തടയുന്നതിനും പയ്യാമ്പലത്ത് ഭക്ഷ്യ അവശിഷ്ട മാലിന്യങ്ങളും പ്ലാസ്റ്റിക് ഡിസ്പോസിബിൾ മാലിന്യങ്ങളും കുന്നുകൂടുന്നത് കണക്കിലെടുത്തും ഷിഗെല്ല, കോളറ മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ തടയുന്നതിനും , തട്ടുകടകൾ കാരണം പയ്യാമ്പലത്ത് ഉണ്ടാകുന്ന ട്രാഫിക് പ്രശ്നങ്ങൾ കണക്കിലെടുത്തും പയ്യാമ്പലത്തെ തട്ടുകടകൾ നീക്കുന്നതിന് നടപടിയെടുക്കുമെന്ന് മേയർ അറിയിച്ചിരുന്നു.

കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിക്കെതിരെ കൈയ്യൊപ്പ് ക്യാംപയിൻ നടത്തി

Image
 കാടാച്ചിറ: കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ്, വിമുക്തി, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഒരുമാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ പ്രചരണ ക്യാമ്പയിനിന് തുടക്കമായി. പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ കൈയ്യൊപ്പ് ക്യാംപയിൻ നടത്തി. എടക്കാട് പൊലീസ് സ്റ്റേഷൻ എസ്.ഐ അനൂബ് കുമാർ   ചെയ്തു. പി.ടി.എ പ്രസിഡന്റ് സായൂജ് നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ടി.എച്ച്. രാധാകൃഷ്ണൻ, മദർ പി.ടി.എ പ്രസിഡന്റ് ശ് രേഷ്മ, പ്രിൻസിപ്പൽ ഷമീര, പ്രധാനാധ്യാപകൻ സന്തോഷ് കുമാർ, ലഹരി വിരുദ്ധ ക്ലബ്ബ്-വിമുക്തി കൺവീനർ സിദ്ദിഖ്   സംസാരിച്ചു. ജൂനിയർ റെഡ് ക്രോസ് വളൻ ഡിയർ ജാൻവി നന്ദി പറഞ്ഞു.

കുട്ടികൾ കൂരിരുട്ടിൽ വെളിച്ചമേകുന്ന മിന്നാമിനുങ്ങളാകണം : ഗോപിനാഥ് മുതുകാട്

Image
 കണ്ണൂർ:കൂരിരുട്ടിൽ വെളിച്ചം ഏകുന്ന മിന്നാമിനുങ്ങേളാകാൻ കുട്ടികൾക്ക് കഴിയണമെന്ന് പ്രശസ്ത മജീഷ്യൻ  ഗോപിനാഥ് മുതുകാട് പറഞ്ഞു. നമ്മുടെ ചിന്തകൾ അടിച്ചേൽപ്പിക്കാതെ കുട്ടികളെ കുട്ടികളുടെ ചിന്തക്ക് വിടണം. കുട്ടികളുടെ ചിന്തയിലേക്ക് തൊടുത്തു വിടുന്ന അമ്പുകൾ ആകാനേ രക്ഷിതാക്കൾക്ക് സാധിക്കുകയുള്ളൂ. അവിടെ അവരുടേതായ ലോകം കെട്ടിപ്പടുക്കണം. ഒപ്പം താഴെ വീണു കിടക്കുന്നവരെ കൂടി ചേർത്തു പിടിക്കണം. പൂക്കൾ മേലോട്ട് എറിഞ്ഞാൽ പൂക്കളും കല്ലെറിഞ്ഞാൽ കല്ലും തിരികെ വരുന്ന പ്രപഞ്ചസത്യം നിലനിൽക്കുമ്പോൾ എന്തെറിയണമെന്ന് തീരുമാനിക്കേണ്ടത് കുട്ടികളാണ്.   എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  കണ്ണൂർ എംഎൽഎ അഡ്വ. ടി ഒ മോഹനൻ ഏർപ്പെടുത്തിയ മെറിറ്റോ 2026 അവാർഡ് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  ചടങ്ങിൽ അഡ്വ.ടി ഒ.മോഹനൻ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. മേയർ അഡ്വ. പി ഇന്ദിര, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.  ഡെപ്യൂട്ടി മേയർ കെ പി താഹിർ, മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് സി കെ റസീന, കോർപ്പറേഷൻ വികസ...

ഭിന്നശേഷി കുട്ടികൾക്കായി തണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം തുടങ്ങി

Image
കണ്ണൂർ: ഭിന്നശേഷിക്കാരായ കുട്ടികൾക്കായി തണൽ ഏർതണൽ ഏർലി ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനംലി ഇന്റർവെൻഷൻ സെന്ററിൽ സ്പെഷ്യൽ സ്കൂൾ പ്രവേശനം ആരംഭിച്ചതായി ഭാരവാഹികൾ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് മുതൽ പതിനെട്ട് വയസ്സ് വരെ പ്രായമുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 2026-27 അദ്ധ്യായന വർഷത്തേക്ക് കണ്ണൂർ കാപിറ്റോൾ മാളിലുള്ള തണൽ ഇ ഐ സി യിൽ സ്പെഷ്യൽ സ്കൂളിലാണ് പ്രവേശനം ആരംഭിച്ചത് ജൂലൈ ആറ് മുതലാണ് ക്യാപിറ്റോൾ മാളിലെ ആറാം നിലയിൽ പ്രവർത്തിക്കുന്ന തണൽ ഏർലി ഇന്റെർവെൻഷൻ സെന്ററിൽ ക്ലാസുകൾ ആരംഭിക്കുക  വിദഗ്ധരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഓരോ കുട്ടിയുടെയും കഴിവുകളും അഭിരുചിക്കും അനുസരിച്ചാണ് ക്ലാസ്സുകളിൽ പ്രവേശനം നൽകുക. ആധുനിക സാങ്കേതിക സൗകര്യത്തോടുകൂടിയ സുരക്ഷിതവും സൗഹൃദയവുമായ പഠനാന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.  പീഡിയാട്രീഷൻ , റീഹാബിലിറ്റേഷൻ ഫിസിഷൻ , സൈക്യാർട്ടിസ്റ്റ് , പീഡിയാട്രിക് ഓർത്തോ ഡോക്ടർ, പീഡിയാട്രിക് ന്യൂറോളജിസ്റ്റ് , ഡെന്റിസ്റ്റ് തുടങ്ങിയവരുടെ സേവനവും കൂടാതെ ഒക്കുപ്പേഷണൽ തെറപ്പി , സ്പീച് തെറാപ്പി , ബിഹേവിയറൽ ...

മഴയിൽ തകർന്ന് മമ്മാ ക്കുന്ന് - കടമ്പൂർ സ്‌കൂൾറോഡ്, യാത്രക്കാർക്ക് അപകട ഭീഷണി

Image
കാടാച്ചിറ : മമ്മാക്കുന്ന് - കടമ്പൂർ സ്കുൾ റോഡ് മഴയിൽ തകർന്ന് തരിപ്പണമായി. വലിയ കുഴികൾ റോഡിൽ രൂപപെട്ടതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപെടെ ചെളിവെള്ളത്തിൽ കയറി ഇറങ്ങിയാണ് പോകുന്നത്. കാൽനട യാത്രയും അസാദ്ധ്യമായിരിക്കുകയാണ് കടമ്പൂർ സ്കൂളിലേക്ക് പോകുന്ന നൂറ് കണക്കിന് വാഹനങ്ങൾ വന്നു മടങ്ങുന്ന തീര റോഡാണിത്. മഴ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ റോഡിലെ കുഴികളിൽ വെളളം നിറഞ്ഞ് കാണാതാവുമ്പോൾ ഇതിൽ അബദ്ധത്തിൽ വീഴുന്ന ഇരുചക്ര വാഹന യാത്രക്കാർക്ക് അപകടം സംഭവിക്കുമോയെന്ന ആശങ്ക ശക്തമാണ്. എത്രയും വേഗം റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

ആറളം ഫാമിൽ വീണ്ടുംകാട്ടാന ആക്രമണം: വനപാലകർ സഞ്ചരിച്ച ജീപ്പ് തല കീഴായി മറിച്ചിട്ടു, ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തമൊഴിവായി.

Image
ഇരിട്ടി: സംസ്ഥനസർക്കാർ നിയന്ത്രണത്തിലുള്ള ആ​റ​ളം ഫാ​മി​ലെ ജനവാസ കേന്ദ്രങ്ങളിൽ കാ​ട്ടാ​ന ആ​ക്ര​മ​ണം തുടരുന്നു.വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ച ജീപ്പ് കാ​ട്ടാ​ന ത​ക​ർ​ത്തു. വാ​ഹ​ന​ത്തി​ന് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം. ശനിയാഴ്ച്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പി​ന് നേ​രെ ഓ​ടി​യ​ടു​ത്ത കാട്ടാനയാണ് ജീ​പ്പ് ത​ക​ർ​ത്ത​ത്. ആ​ന വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി ഓടിയതിനാൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ഇതിനിടെ വനത്തിലേക്ക് തുരുത്തിയിട്ടുംആറളം പൂക്കുണ്ട് മേഖലയിൽ കാട്ടാനയുടെ ശല്യം തുടരുകയാണ് രാത്രികാലങ്ങളിലും പുലർകാലങ്ങളിലും ആനകളെ തുരത്താൻ ആർ ആർ ടി സംഘം പട്രോളിങ് നടത്താറുണ്ട്. ആറളം മേഖലയിൽ പ്രശ്‌നക്കാരനായ മോഴയാനയാണ് വാഹനത്തിന് നേരെ അക്രമം അഴിച്ചുവിട്ടത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് വനം വകുപ്പ് ജീവനക്കാർ തലനാരിഴയ്ക്കാണ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടത്. ഇതു വരെയായി 15 പേരാണ് ആറളം ഫാമിൽ കഴിഞ്ഞ കുറെക്കാലത്തിനിടെ കൊല്ലപ്പെട്ടത്. ആറളം ഫാമിൽ ക...

കണിച്ചാറിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം

Image
കേളകം: കണിച്ചാർ-കേളകം പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന രണ്ടാം പാലത്തിന് സമീപം ശനിയാഴ്‌ച രാവിലെ കാറുകൾ കൂട്ടിയിടിച്ച് അപകടം. രാവിലെ 9.30ഓടെയായിരുന്നു സംഭവം.കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കൊട്ടിയൂർ സ്വദേശിയുടെ കാറും പേരാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന നാനാനിപൊയിൽ സ്വദേശിയുടെ വാഹനവും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വലിയ വളവുള്ള ഈ ഭാഗത്ത് അപകടങ്ങൾ പതിവായതിനാൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൈവരികൾ ബലപ്പെടുത്തുകയും മുന്നറിയിപ്പ് ബോർഡുകൾ, വേഗപരിധി നിയന്ത്രണ സംവിധാനങ്ങൾ എന്നിവ സ്ഥാപിക്കുകയും ചെയ്യണമെന്നാണ് ആവശ്യം.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരനിൽ നിന്നും മൊബൈൽ ഫോൺ പിടികൂടി

Image
കണ്ണൂർ:കണ്ണൂർ നഗരത്തിലെ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ലഹരി കേസിൽ ശിക്ഷ അനുഭവിക്കുന്ന ഒഡീഷ സ്വദേശിയായ തടവുകാരൻ ഉത്തം പത്രയിൽ നിന്നാണ് ഫോൺ പിടിച്ചത് നാലാം ബ്ലോക്കിൽ ഒളിപ്പിച്ച നിലയിലാണ് സിം കാർഡ് അടങ്ങുന്ന ഫോൺ കണ്ടെത്തിയത് ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ്  കേസെടുത്ത് അന്വേഷണമാരംഭിച്ചു. ദിവസങ്ങൾക്ക് മുൻപ് കുപ്പിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ ഇവിടെ നിന്നും കണ്ടെത്തിയിരുന്നു ഈ കേസിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മറ്റൊരു മൊബൈൽ ഫോൺ കൂടി കണ്ടെത്തിയത്.

വനത്തിൽ കുടുങ്ങിയ യുവാക്കളെ പുറത്ത് എത്തിച്ചു

Image
വടകര :വിലങ്ങാട് വനമേഖലയിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി. വനത്തിൽ അകപ്പെട്ട മൂന്ന് യുവാക്കളെയാണ് പൊലീസ് തിരച്ചിലിൽ കണ്ടെത്തിയത്. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം മൂന്ന് പേരെയും കണ്ടെത്തിയത്. ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ. വടകര ചോറോട് സ്വദേശികളാണെന്നാണ് മൂവരുമെന്നാണ് സൂചന. ഇവരെ പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു വടകര വിലങ്ങാട് വാളൂക്ക് വനത്തിൽ യുവാക്കൾ കുടുങ്ങിയതായുള്ള സംശയം തുടർന്നാണ് പൊലീസ് സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചത്. . റോഡരികിൽ യുവാക്കൾ എത്തിയതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. എത്ര പേർ വനത്തിനകത്ത് കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലായിരുന്നു