Posts

കെ.​എം. ഷാ​ജി​യു​ടെ അ​യോ​ഗ്യ​ത ന​ട​പ്പി​ലാ​ക്ക​ണം: നി​കേഷ് സുപ്രീം കോടതിയിൽ, കോടതി വിധി പ്രതികൂലമായാൽ ഷാജി പുറത്തിരിക്കേണ്ടിവരും

Image
കണ്ണൂർ:  അ​ഴി​ക്കോ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ.​എം. ഷാ​ജി​ക്ക് ഹൈ​ക്കോ​ട​തി വി​ധി​ച്ച ആ​റ് വ​ര്‍​ഷ​ത്തെ അ​യോ​ഗ്യ​ത പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം.​വി. നി​കേ​ഷ് കു​മാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ഇ​പ്പോ​ള്‍ അ​പ്ര​സ​ക്ത​മാ​യെ​ങ്കി​ലും ഷാ​ജി​ക്കെ​തി​രാ​യ അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് നി​കേ​ഷ് കു​മാ​റി​ന്‍റെ ആ​വ​ശ്യം. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ വ​ര്‍​ഗീ​യ​ത പ്ര​ച​രി​പ്പി​ച്ചു വെന്നനി​കേ​ഷ് കു​മാ​റി​ന്‍റെ പ​രാ​തി ശ​രി​വെ​ച്ചാ​ണ് കേ​ര​ള ഹൈ​ക്കോ​ട​തി കെ.​എം. ഷാ​ജി​യെ അ​യോ​ഗ്യ​നാ​ക്കി​യ​ത്. ആ​റ് വ​ര്‍​ഷ​ത്തേ​ക്കാ​യി​രു​ന്നു അ​യോ​ഗ്യ​ത. തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് പ​ഴ​യ​താ​യ​തി​നാ​ല്‍ ഇ​നി പ്ര​സ​ക്തി​യി​ല്ലെ​ന്ന് ഷാ​ജി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. എ​ന്നാ​ൽ, അ​യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​ഷ​യം ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് നി​കേ​ഷ് കു​മാ​റി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ പി.​വി. ദി​നേ​ശ് കോ​ട​തി​യെ ബോ​ധി​പ്പി​ച്ചു നി​കേ​ഷ...

വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റ്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

Image
  കണ്ണാടിപ്പറമ്പ്: വ്യാപാരി വ്യവസായി കണ്ണാടിപറമ്പ് യൂണിറ്റ്‌ കമ്മിറ്റി ജനുവരി 31-തീയതി ശനിയാഴ്ച രാവിലെ 9 മണി മുതൽ കണ്ണാടിപ്പറമ്പ് ദേശസേവ യു.പി സ്കൂളിൽ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. മെഡിക്കൽ ക്യാമ്പ് വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വിശദ വിവരങ്ങൾക്ക് 9495074954( പി വി ശശിധരൻ)

എൻജിഒ അസോ: പ്രതിഷേധ സംഗമം നടത്തി

Image
  ചാല :സർക്കാർ ജീവനക്കാരുടെ നിർബാധം തുടരുന്ന ആനുകൂല്യനിഷേധങ്ങൾക്കെതിരെസംസ്ഥാന വ്യാപകമായി ബ്രാഞ്ച് തലത്തിൽ നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി തോട്ടട, ഗവൺമെൻ്റ് പോളിടെക്നിക്ക് കോളേജ്, എടക്കാട്, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ എൻജിഒ അസോസിയേഷൻ കണ്ണൂർ സൗത്ത് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി.  പോളിടെക്നിക്കൽ നടന്ന പരിപാടിയിൽ ബ്രാഞ്ച് പ്രസി. നൗഷാദ് ചേരിക്കലിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നന്ദകുമാർ ഉദ്ഘാടനം ചെയ്തു, ജില്ലാ സെക്രട്ടറി  അഷറഫ് മമ്പറം മുഖ്യപ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ.സിഷിനു സ്വാഗതവും   ജില്ലാ കൗൺസിലർ  ശ്രീനാഥ് നന്ദി അറിയിച്ചു.      എടക്കാട് ബ്ലോക്ക് ഓഫീസിൽ നടന്ന പ്രതിഷേധ പരിപാടി ബ്രാഞ്ച് പ്രസിഡണ്ട് നൗഷാദ് ചേരിക്ക ലിൻ്റെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി  അഷ്റഫ് മമ്പറം ഉദ്ഘാടനം ചെയ്തു. കെ.സിഷിനു സ്വാഗതം പറഞ്ഞു.  ചന്ദ്രൻ, ഷിജു എന്നിവർ സംസാരിച്ചു.

കണ്ണൂർ പ്രസ് ക്ലബ് കുടുംബ സംഗമം നടത്തി

Image
കണ്ണൂർ: കേരള പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി (പ്രസ് ക്ലബ്) കുടുംബ സംഗമം നടത്തി. പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിലെ ഹരിത കാമ്പസിൽ നടന്ന കുടുംബ സംഗമം കെപിസിസി പ്രസിഡണ്ട് അഡ്വ. സണ്ണി ജോസഫ് ഉദ്‌ഘാടനം ചെയ്തു. നാടന്‍പാട്ടു കലാകാരന്‍ റംഷി പട്ടുവം അവതാരകനായി. മാധ്യമപ്രവർത്തകരുടെ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. വിരമിച്ച മാധ്യമ പ്രവർത്തകർക്ക് ആദരവും നൽകി.കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. പി. ഇന്ദിര, എംഎൽഎ മാരായ കെവി സുമേഷ്, എം വിജിൻ, സിറ്റി പൊലിസ് കമ്മിഷണർ പി നിധിന്‍രാജ്, ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ചാർട്ടേർഡ് അക്കൗണ്ടൻ്റ് ജേക്കബ്, കോളേജ് പ്രിൻസിപ്പൽ ഡോ കെ. ടി ചന്ദ്രമോഹനൻ, ബാഡ്മിൻ്റൺ താരം കെ ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.  വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടത്തി. 2025 വർഷത്തിൽ വിവിധ മേഖലകളിൽ അവാർഡ് നേടിയ മാധ്യമപ്രവർത്തകരെ പുരസ്കാരം നൽകി അനുമോദിച്ചു. പട്ടുവീട് കുടുംബം അവതരിപ്പിച്ച 'ഗീതം സംഗീതം '  പരിപാടി ശ്രദ്ധേയമായി. പ്രസ് ക്ലബ്  പ്രസിഡന്റ് സി സുനിൽകുമാർ അധ്യക്ഷനായി. പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപ്പറമ്പ് സ്വാഗതവും ട്രഷറർ കെ   സതീശൻ ...

നാറാത്ത് ക്ഷേത്രഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തി

Image
മയ്യിൽ:നാറാത്ത് ഓണപ്പറമ്പ് പുതിയ ഭഗവതി തിറ ഭണ്ഡാരം തകർത്ത് പണം കവർന്നതായി പരാതി.കഴിഞ്ഞ ദിവസം ക്ഷേത്ര ഭാരവാഹികൾ ഭണ്ഡാരം തുറക്കാൻ എത്തിയപ്പോഴാണ് ഭണ്ഡാരം കുത്തി തുറന്ന് കവർച്ച നടത്തിയത് ശ്രദ്ധയിപ്പെട്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികൾ മയ്യിൽ പൊലീസിൽ പരാതി നൽകി. കാണിക്കപ്പണമാണ് നഷ്ടമായത്. പ്രദേശത്തെ സി.സി ടിവിക്യാമറാ ദൃശ്യങ്ങൾ പൊലിസ് പരിശോധിച്ചു വരികയാണ്. മയ്യിൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു

ആന്തൂരിൽ നടക്കുന്നതദ്ദേശദിനാഘോഷം 2026: ലോഗോ പ്രകാശനം ചെയ്തു

Image
കണ്ണൂർ :2026 ഫെബ്രുവരി 18, 19 തീയതികളിൽ കണ്ണൂർ ജില്ലയിലെ ആന്തൂർ നഗരസഭയിൽ  സംഘടിപ്പിക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തു.  നിയമസഭാ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, തളിപ്പറമ്പ് എം.എൽ.എ എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് ലോഗോ കൈമാറിക്കൊണ്ടാണ് പ്രകാശനം നിർവ്വഹിച്ചത്. ലോഗോ പ്രകാശന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി. അനുപമ,തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്,  തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) ഡയറക്ടർ അപൂർവ്വ ത്രിപാഠി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാരൻ മലപ്പുറം പൊൻമല ഗ്രാമപഞ്ചായത്തിലെ ക്ലർക്കായ മേതി മുഹമ്മദാണ് ലോഗോ ഡിസൈൻ ചെയ്തത്. ലോഗോ ഡിസൈൻ ചെയ്തതിനുളള പുരസ്ക്കാരം തദ്ദേശദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. കണ്ണൂർ ആന്തൂർ നഗരസഭയിലെ ധർമ്മശാല കെ.എ.പി നാലാം ബറ്റാലിയൻ ഗ്രൗണ്ടാണ് ഈ വർഷത്തെ തദ്ദേശ ദിനാഘോഷത്തിന്റെ പ്രധാന വേദിയായി നിശ്ചയിച്ചിട്ടുള്ളത്. ഫിബ്രവരി 13 മുതൽ 19 വരെ ഹാപ്പിനസ് ഫെസ്റ്റിവൽ എന്ന പേരിൽ അനുബന്ധ പരിപാടികളും കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ...

അശാസ്ത്രീയ മാലിന്യ സംസ്കരണം: ക്രഷറിന് 15,000 രൂപ പിഴ ചുമത്തി

Image
  ' കുറുമാത്തൂർ :ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കൂനത്ത് പ്രവർത്തിച്ചു വരുന്ന ആയിഷ സ്റ്റോൺ ക്രഷറിന് 15000 രൂപ പിഴ ചുമത്തി. ക്രഷറിലെ ഓഫീസിനു സമീപം സ്ഥിതി ചെയ്യുന്ന അടുക്കളയിൽ നിന്നും മലിനജലം തുറസായി ഒഴുക്കി വിടുന്നതായും ക്രഷറിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ തള്ളിയ നിലയിലും സ്‌ക്വാഡ് പരിശോധനയിൽ കണ്ടെത്തി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ക്രഷറിന് 15000 രൂപ പിഴ ചുമത്തുകയും ഖര- ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത്‌ ഇൻസ്‌പെക്ടർ രമ്യ ടി തുടങ്ങിയവർ പങ്കെടുത്തു

ഷാഫി പറമ്പിൽ എം.പി യുടെ ഇടപെടൽ തലശേരിയിൽ കേന്ദ്രീയ വിദ്യാലയത്തിന് സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നു

Image
തലശേരി :ഷാഫി പറമ്പിൽ എം.പി.യുടെ ഇടപെടലിലൂടെതലശ്ശേരി കേന്ദ്രിയ വിദ്യാലയത്തിന്സ്വന്തം കെട്ടിടം യാഥാർത്ഥ്യമാകുന്നുഅടിസ്ഥാന സൗകര്യങ്ങളില്ലാതെ വാടക കെട്ടിടത്തിൽ വീർപ്പുമുട്ടിയിരുന്ന തലശ്ശേരി കേന്ദ്രീയ വിദ്യാലയത്തിനാണ് സ്വന്തം കെട്ടിടം നിർമ്മിക്കാൻ അനുമതിയായത് 2011 ൽ മുല്ലപ്പള്ളി രാമചന്ദ്രൻ കേന്ദ്ര ആഭ്യന്തര സഹ മന്ത്രിയായപ്പോഴാണ് വടകര പാർലമെൻ്റ് മണ്ഡലത്തിലെ തലശ്ശേരിയിൽ കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്നത്.കതിരൂർ കുണ്ടൂർ മലയിലെ താൻക്കാലിക കെട്ടിടത്തിലാണ് കേന്ദ്രിയ വിദ്യാലയം ആദ്യം ആരംഭിച്ചത്.പിന്നീട് അത് 2015 ൽ ധർമ്മടത്ത്  റോട്ടറി ക്ലബ്ബിൻ്റെ ഉടമസ്ഥതയിലുളള സ്വകാര്യ കെട്ടിടത്തിൽ വാടകക്ക് പ്രവർത്തിച്ച് വരികയായിരുന്നു.അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി പ്രത്യേക ഉത്തരവിലൂടെ സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രീയ വിദ്യാലയത്തിന് വാടക കൊടുക്കാനുള്ള തീരുമാനമെടുത്തത് ശ്രദ്ധേയമായിരുന്നു.പിന്നീട് കേന്ദ്രിയ വിദ്യാലയത്തിന് വേണ്ടി 7.8 ഏക്കർ ഭൂമി കതിരൂർ വില്ലേജിൽ സർക്കാർ ഏറ്റെടുത്ത് നൽകുകയായിരുന്നു.ഷാഫി പറമ്പിൽ എം. പി.യുടെ നിരന്തര ഇടപെടലിനെ തുടർന്ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് കെട്ടിട...

പത്താം ക്ളാസുകാരൻ്റെ കൈയ്യിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഫയർ ഫോഴ്സ് മുറിച്ചു മാറ്റി

Image
തളിപ്പറമ്പ്:കൈവിരലില്‍ കുടുങ്ങിയ സ്റ്റീല്‍ മോതിരം അഗ്‌നി രക്ഷാസേന മുറിച്ച് മാറ്റി.ആലക്കോട് സെന്റ് മേരീസ് ഇംഗ്ലിഷ് മീഡിയം സ്‌ക്കൂളിലെ പത്താംതരം വിദ്യാത്ഥിയുടെ കൈവിരലിലാണ് മോതിരം കുടുങ്ങി നീരുവെച്ച് കഠിനമായ വേദന അനുഭവപ്പെട്ടത്.കുട്ടിയുടെ അച്ഛന്‍ വാഹനത്തില്‍ കുട്ടിയെ തളിപ്പറമ്പ് അഗ്നിരക്ഷ നിലയത്തില്‍ എത്തിക്കുകയായിരുന്നു.ജ്വല്ലറിയിലും മറ്റും അന്വേഷിച്ചെങ്കിലും നടക്കാതതിനാലാണ് അഗ്‌നിരക്ഷാ നിലയത്തില്‍ എത്തിയത്.കഴിഞ്ഞവര്‍ഷം ഇത്തരത്തിലുള്ള 80 സംഭവങ്ങള്‍ സേന കൈകര്യം ചെയ്തിട്ടുണ്ട്.ഇതില്‍ സ്റ്റില്‍ മോതിരമാണ് ബഹുഭൂരിപക്ഷവും, കൂടാതെ സ്വര്‍ണം, വെള്ളി, ഫാന്‍സി, മോതിരങ്ങള്‍, വളകള്‍, കമ്മലുകള്‍ എന്നിവയും മുറിച്ചുനീക്കിയിട്ടുണ്ട്.ഈ വര്‍ഷം ഇത് അഞ്ചാമത്തെ മോതിരമാണ് സേന മുറിച്ചുമാറ്റി നല്‍കുന്നത്

രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതൻ : 18 ദിനങ്ങൾക്ക് ശേഷം പുറത്തിറങ്ങി

Image
  ആലപ്പുഴ: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയില്‍ മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പൊലീസുകാര്‍ അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നില്‍ പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും സമൂഹമാധ്യമ ഭീഷണിയും പാടില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെ എസ്ഐടിക്ക് കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നു എന്നാണ് കോടതി അറിയിച്ചത്. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ രേഖകളടക്കം കൂടുതലായി പരിഗണിക്കേണ്ടത് കേസിന്‍റെ അടുത്ത ഘട്ടത്തിലാണെന്നും കോടതി ജാമ്യ ഉത്തരവില്‍ പറയുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് കോടതി ഉത്തരവിലുണ്ട്.  കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ...