Posts

പരിയാരം മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിക്ക് പരുക്കേറ്റു

Image
പരിയാരം: പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിൽ കട്ടിൽ തകർന്ന് രോഗിയായ വയോധികന് പരുക്കേറ്റു. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് അപകടം നടന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശിഎ കെ പ്രഭാകരൻ (62) നാണ്പരിക്കേറ്റത് ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിൽ കൂടി താഴെ വീഴുകയായിരുന്നു കട്ടിൽ പൊട്ടിയ വിവരം പരാതിയായി പറഞ്ഞപ്പോൾ ആശുപത്രി പി. ആർ ഒ യും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ കുടുംബം ആരോപിച്ചു.

കാർത്ത്യായനി നിര്യാതയായി

Image
കാടാച്ചിറ :ആഡൂർനെല്ലിയോട്ട് ചീരാങ്കോട്ട് തറവാട്ടിലെ പരേതനായ മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (80) നിര്യാതയായി. മക്കൾ:സുമിത്ര,സുധാകരൻ,സുരേശൻ,പ്രമോദൻ,സുമ,രതീശൻ,സുനീഷ്, സുധീഷ്,പരേതനായ സുമേഷ്. മരുമക്കൾ:ഷൈജ (പടുവിലായി), സൂരജ്(ചൊവ്വ). ശവസംസ്കാരം നാളെ (ബുധൻ) രാവിലെ 10മണിക്ക്‌ മാളികാപറമ്പ് പൊതു ശ്മശാനത്തിൽ.

ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ലിഫ്റ്റിൽ മൂർഖൻ, ജീവനക്കാർ കടിയേൽക്കാതെ രക്ഷപ്പെട്ടു

Image
കണ്ണൂർ:കണ്ണൂർ ജില്ല പഞ്ചായത്ത് കെട്ടിടത്തിന്റെ ലിഫ്റ്റിൽ മൂർഖനെ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം. ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാർ തലനാരിഴയ്ക്ക് ഉഗ്രവിഷമുള്ള പാമ്പിൻ്റെ കടിയേൽക്കാതെ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെ തുടർന്ന് മൂർഖനെ പിടികൂടാൻ  മാർക്ക് പ്രവർത്തകൻ രഞ്ജിത്ത് നാരായണൻ എത്തിയെങ്കിലും അപ്പോഴേക്കും  രക്ഷപ്പെട്ടു ഇതേ തുടർന്ന് ലിഫ്റ്റ് താൽക്കാലികമായി അടച്ചിട്ടു മൂർഖനായി ഒരു മണിക്കൂർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലെ ജീവനക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി.

വെള്ളച്ചാൽ ഗ്രാമത്തിന് ദു:ഖമായി ടിവി ശ്രീജിത്തിൻ്റെ വിയോഗം

Image
വെള്ളച്ചാൽ : വെള്ളച്ചാൽ ഗ്രാമത്തിന് ദു:ഖമായി ടി.വി ശ്രീജിത്തിൻ്റെ (50) വിയോഗം. ഇന്നലെ രാത്രി 10 നാണ് ശ്രീജിത്തിനെ തറവാട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തോട്ടട യിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായ ശ്രീജിത്ത് നാട്ടിൽ വിപുലമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്നു. സൗമ്യ സ്വഭാവക്കാരനായ ഇദ്ദേഹത്തിൻ്റെ വേർപാട് സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കനത്ത നഷ്‌ടമായി മാറി. വെള്ളച്ചാൽ കൃഷ്ണപുരമെന്ന വീട്ടിൽ പൊതുദർശനത്തിന് വെച്ച ഭൗതിക ശരീരത്തിൽ നൂറ് കണക്കിനാളുകൾ അന്തിമോപചാരമർപിച്ചു. പെരളശേരി പഞ്ചായത്ത് പ്രസി. ടി. സുനീഷ് , കോൺഗ്രസ് ബ്‌ളോക്ക് പ്രസി. കെ ഒസുരേന്ദ്രൻ മാസ്റ്റർ, സി പി എം ഏരിയാ സെക്രട്ടറി എം.കെ മുരളി, പി സുരേശൻ. രേഷ്‌മരാജേഷ് തുടങ്ങിയവർ അന്ത്യാ ജ്ഞലിയർപ്പിച്ചു. തുടർന്ന് വൈകിട്ട് മൂന്നരയോടെ തറവാട് വളപ്പിൽ സംസ്കരിച്ചു. പരേതനായ ടി.വി കുഞ്ഞിരാമൻ നമ്പ്യാർ - ഇന്ദിര ദമ്പതികളുടെ മകനാണ്. ഭാര്യ : നിർമ്മല . മകൻ : നിഖിൽ (വിദ്യാർത്ഥി)

ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിക്കാൻ ആശാൻമാർ ഇന്ത്യക്കാർ തന്നെ :സച്ചിൻ തുടങ്ങിയ വിപ്ളവം വിസ്മയമാക്കി സെവാഗും രോഹിത്തും

Image
ജെൻസി ബാബു ഏകദിനത്തിൽ ഇരട്ട സെഞ്ച്വറിയടിക്കാൻ ആശാൻമാർ ഇന്ത്യക്കാർ തന്നെ. ലോക ക്രിക്കറ്റ് ചരിത്രത്തിലുണ്ട് ഇന്ത്യൻ താരങ്ങളുടെ മിന്നലാട്ടങ്ങൾ. ഏറ്റവും ഒടുവിൽ റൈസിംഗ് സ്റ്റാഴ്‌സ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ റെക്കോഡുകളുടെ പെരുമഴ തീർത്ത് ഇന്ത്യയുടെ പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയുമെത്തിയതോടെ ക്രിക്കറ്റിലെ മഹാമേരുക്കൾ താണ്ടാൻ ഇന്ത്യക്കാരോളം പോന്നവർ വേറെയില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണ്. യുഎഇയ്‌ക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ടീമിനായി ഓപ്പണറായി ഇറങ്ങിയ വൈഭവ് വെറും 52 പന്തിലാണ് ഡബിൾ സെഞ്ചുറി നേടിയത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ ഇരട്ടസെഞ്ചുറിയെന്ന ലോകറെക്കോഡ് സ്വന്തം പേരിലാക്കി. വൈഭവിന്റെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ കരുത്തിൽ യുഎഇ ഉയർത്തിയ 250-8 (50) റൺസ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വെറും 14.2 ഓവറിലാണ് ഇന്ത്യ എ മറികടന്നത്. ഇന്നിംഗിസിന്‍റെ തുടക്കം മുതൽ എതിർ ബൗളർമാരെ നിലംതൊടീക്കാതെ പ്രഹരിച്ച വൈഭവ് 16 പന്തുകളിൽ അർധസെഞ്ചുറി പൂർത്തിയാക്കി. തുടർന്ന് 28-ാം പന്തിൽ സെഞ്ചുറി തികച്ച താരം, ഓസ്‌ട്രേലിയൻ താരം ജെയ്ക്ക് ഫ്രേസർ മക്ഗുർഗ് 2023-ൽ കുറിച്ച 29 പന്തുകളിലെ സ...

വിദ്യാരംഗം സർഗോത്സവം ശില്പശാലഅരങ്ങേറി

Image
മമ്പറം :തലശ്ശേരി നോർത്ത് സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സർഗോത്സവം 2026 കീഴത്തൂർ യു.പി.സ്കൂളിൽ സമാപിച്ചു . എ പ്രശാന്ത് എ ഇ ഒ അധ്യക്ഷത വഹിച്ച ചടങ്ങിൽവേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട്  സി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥിയായി കവിയും ഗായകനുമായ ബാബു മണ്ടൂർ പങ്കെടുത്തു. വിദ്യാരംഗം ജില്ലാ പ്രതിനിധികെ.പി രാമചന്ദ്രൻ ശില്പശാല വിശദീകരണം നടത്തി.ബി.പി.സി മുബീന റഫീക്കത്ത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഷ്മ കെ.പി , വാർഡ് മെമ്പർ ഷനോജ് ഐ. ഹെഡ് മാസ്റ്റർ ഫോറം സെകട്ടറി കെ.ഷീജിത്ത് ,ക്ലബ് കോ - ഓഡിനേറ്റർ കെ.ദിവാകരൻ വിദ്യാരംഗം ഉപജില്ല വൈസ് ചെയർമാൻ എ.കെ സുരേഷ് എന്നിവർ സംസാരിച്ചു. പ്രധാന അധ്യാപിക എം ശ്രീജ ടീച്ചർ സ്വാഗതവും ഉപജില്ലാ വിദ്യാരംഗം  കോഓഡിനേറ്റർ മേഘ .ആർ നന്ദിയും  പറഞ്ഞു. എൽ.പി. യു പി. ഹൈസ്കൂൾ വിഭാഗങ്ങളിലായി കാവ്യാലാപനം ബാബു മണ്ടൂർ , പ്രമോദ് ജെ.ഗോവിന്ദ്, അഭിനയം രാജേന്ദ്രൻ ചൊക്ലി, ചിത്രരചന സുശാന്ത് കൊല്ലറക്കൽ, കഥ മനോജ് പഴശ്ശി, കവിത സി.പി അഷറഫ്, പുസ്തകാസ്വാദനം സി.എച്ച് സിദീഖ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി. കുട്ടികളുടെ സർഗാത്മക അവതരണവും നാടകവും അരങ്ങേറി. ജി...

സിക്സർ പൂരമല്ല:അതുക്ക് മേലെ52 പന്തില്‍ ഇരട്ട സെഞ്ചുറിയുമായി സൂര്യവംശി; 14.2 ഓവറില്‍ മത്സരം തീര്‍ത്ത് ഇന്ത്യ റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് സെമിയില്‍

Image
ദോഹ :ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറി എന്ന റെക്കോർഡ് 15 കാരനായ വൈഭവ് സൂര്യവംശി സ്വന്തമാക്കി. റൈസിംഗ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യുഎഇക്കെതിരെ 52 പന്തിലാണ് താരം ഈ നേട്ടം കൈവരിച്ചത്. വൈഭവിന്റെ കരുത്തിൽ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ച് സെമി ഫൈനലിൽ പ്രവേശിച്ചു. ദോഹ: ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയെന്ന റെക്കോര്‍ഡ് ഇനി 15കാരന്‍ വൈഭവ് സൂര്യവംശിയുടെ അക്കൗണ്ടില്‍. റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇക്കെതിരാരെയാണ് ഇന്ത്യ എ ഓപ്പണറായ റെക്കോര്‍ഡിട്ടത്. 52 പന്തില്‍ ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കിയ താരം, തൊട്ടടുത്ത പന്തില്‍ പുറത്താവുകയായിരുന്നു. വൈഭവിന്റെ കരുത്തില്‍ ഇന്ത്യ 250 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍ മറികടക്കുകയും ചെയ്തു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. വിജയത്തോടെ സെമി ഫൈനലിലും ഇടം നേടി. സൂര്യവംശിക്ക് പുറമെ അഭിഷേക് ശര്‍മ (12), പ്രഭ്‌സിമ്രാന്‍ സിംഗ് (3) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. റിങ്കു സിംഗ് (27), കുമാര്‍ കുശാഗ്ര (1) എന്നിവര്‍ പുറത്താവാതെ നിന്നു. വേഗമേറിയ ഇരട്ട സെഞ്ചുറിയുടെ കാര്യത്തില്‍ ന്യൂസിലന്‍ഡിന്റെ ചാഡ് ബൗസിനെയാണ് വൈഭ...

പ്രവാസി വ്യവസായിക്കെതിരായ വ്യാജവാർത്തയില്‍ കണ്ണൂർ ടൗൺ പൊലിസ് കേസെടുത്തു

Image
കണ്ണൂര്‍ :സൗദി അറേബ്യയിലെ പ്രമുഖ നിർമ്മാണ കമ്പനിയായ റിയാദ് വില്ലക്കും ചെയര്‍മാന്‍ ഡോ. എന്‍ കെ സൂരജിനുമെതിരായ വ്യാജ വാർത്തയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു.  അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച ഓൺലൈൻ ചാനലായ ജേര്‍ണലിസ്റ്റ് ചാനലിലെ റിപ്പോർട്ടർയദു നാരായണൻ  കണ്ണൂർ അഴീക്കോട് സ്വദേശിനി രേഖ അജയ്  എന്നിവർക്കെതിരെയാണ് കേസെടുത്തത്. ബി എൻ എസ് - 353,  കേരള പോലീസ് ആക്ട് 120 (ം) വകുപ്പുകള്‍ പ്രകാരമാണ് കേസ്. എന്‍ കെ സൂരജിന്‍റെ സഹോദരനായ ശ്രീജിത്ത് എൻ നൽകിയ പരാതിയിലാണ് കണ്ണൂര്‍ കോടതി നിർദേശ പ്രകാരം കേസെടുത്തത്. അപകീർത്തികരമായ വാർത്തകൾ തുടർന്ന് പ്രസിദ്ധീകരിയ്ക്കരുതെന്ന് ഇഞ്ചക്ഷൻ ഓർഡർ നൽകിയിട്ടുമുണ്ട് യദു നാരായണനും  രേഖ അജയും  ചേര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡോ. എൻ കെ സൂരജിനും കമ്പനിക്കുമെതിരെ തെറ്റായ വാർത്തകള്‍ പ്രചരിപ്പിച്ച് മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന്  എഫ് ഐ ആറില്‍ പറയുന്നു.   10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു കൂടാതെ സൈബർ കേസും നൽകിയിട്ടുണ്ട്  റിയാദ് വില്ലയിലെ തൊഴ...

പാലക്കാട് സഹപാഠിയ്ക്ക് നേരെ വിദ്യാർഥി വെടിയുതിർത്ത സംഭവം: മൂന്ന് റൗണ്ട് വെടിവെച്ചു, ഒന്ന് കയ്യിൽ കൊണ്ടു; ഉപയോ​ഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി

Image
പാലക്കാട്: തൃത്താലയിൽ ‌വിദ്യാർഥിക്ക് ക്ലാസ് റൂമിൽ വച്ച് സഹപാഠിയുടെ വെടിയേറ്റ സംഭവത്തിൽ കുട്ടി ഉപയോ​ഗിച്ചത് മുത്തച്ഛന്റെ തോക്കെന്ന് മൊഴി. പള്ളിപ്പുറം പരുതൂർ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. തോളിനാണ് വെടിയേറ്റത്. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. കുട്ടി കൊണ്ടുവന്നത് നാടൻ തോക്ക് ആണെന്ന് പ്രാഥമിക നിഗമനം. ക്ലാസ് റൂമിൽ വെച്ച് സഹപാഠിയ്ക്ക് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്തു. രണ്ട് വെടിയുണ്ടകൾ ലക്ഷ്യം കൊണ്ടില്ല. മൂന്നാമത്തേതാണ് കയ്യിൽ കൊണ്ടത്. പരുക്കേറ്റ വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം. സംഭവ സമയത്ത് അധ്യാപകർ ക്ലാസിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇൻ്റർവെല്ലിന് ശേഷം ക്ലാസ് ആരംഭിച്ച സമയത്ത് ആയിരുന്നു വെടിവെപ്പ്. വെടിയേറ്റ കുട്ടി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയുണ്ട തറച്ചിരിക്കുന്നതിന്റെ എക്സറേ ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭിച്ചു.

കണ്ണൂർ വാരിയേഴ്‌സിന് നിർണായക പോരാട്ടം : ജയിച്ചില്ലെങ്കിൽ സൂപ്പർ ലീഗിൽ നിന്ന് പുറത്താകും

Image
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ സെമി ഫൈനൽ യോഗ്യത ഉറപ്പിക്കാൻ ലീഗ് റൗണ്ടിലെ അവസാന മത്സ വാരിയേഴ്‌സ് മലപ്പുറംഎഫ്‌സിയെ നേരിടും. ബുധനാഴ്ച്ച രാത്രി 7.30ന് കണ്ണൂർജവ ഹർ സ്റ്റേഡിയത്തി ലാണ് മത്സരം. നിലവിലെ ജേതാക്കളായ കണ്ണൂർ വാരിയേഴ് സിന് സെമി ബെർ ത്തിന് അവസാന മത്സരം ജയിച്ചേ മതിയാകൂ. ജയത്തിനൊപ്പം ഫോഴ്സ് കൊച്ചി, തിരുവനന്തപു രം കൊമ്പൻസ് എന്നീ ടീമുകളു ടെ മത്സരഫലത്തെ ആശ്രയിച്ചാവും സെമി ഫൈനൽ വിജയിക്കുകയും ഫോഴ്സ് കൊച്ചിയോ തിരുവനന്തപുരം കൊമ്പൻസോ അവസാനമത്സരത്തിലെത്താം. മത്സരം പരാജയപ്പെ കയും സമനിലയിലായി പെനാൽറ്റിയിൽ തോൽക്കു യോ ചെയ്താൽ കണ്ണൂർ പുറത്താകും. സമനിലയായി പെനാൽറ്റി 3ഗോളിന് വിജയിച്ചാൽ തിരുവനന്തപുരം കൊമ്പൻസ്- തൃശൂർ മത്സരത്തിൻ കൊമ്പൻസ് പരാജയപ്പെട്ടാൽ  കണ്ണൂരിന് യോഗ്യത നേടാം. ഒമ്പത് മത്സരം സമാപിച്ചപ്പോൾ കണ്ണൂർ-10, തിരുവനന്തപുരം- 11, കൊച്ചി - 13 എന്നിങ്ങ നെയാണ് പോയിന്റ്. നില. വരുന്ന26ന് കൊച്ചി കാലിക്ക റ്റ് എഫ്സിയെ നേരിടും 27ന് തിരുവനന്തപുരം കൊമ്പൻസിന് എതിരാളി തൃശൂർ മാജിക് എഫ്‌സി യാണ്. കാലിക്ക റ്റ്, മലപ്പുറം എഫ് സി ടീമുകൾ ഇതിനോടകം സെമിയോഗ്യത നേടിയിട്ടുണ്ട്. ഇതേ സമയംകണ്ണൂർ വാരിയഴ്സ്, മലപ്പുറം ...

പുരുഷന്മാരെ കിട്ടാനില്ല... അങ്ങ് ഭൂട്ടാനില്‍ വിവാഹപ്രായം കഴിഞ്ഞിട്ടും വരനെ കിട്ടാതെ യുവതികള്‍, മലയാളികളെ കാത്തിരിക്കുന്നത് സുന്ദരിമാര്‍*

Image
തിംഫു .കേരളത്തില്‍ വിവാഹപ്രായം കഴിഞ്ഞ് 'പുര നിറഞ്ഞു' നില്‍ക്കുന്ന ചെറുപ്പക്കാരുടെ എണ്ണം ദിവസം കഴിയുന്തോറും പെരുകുകയാണ്. അതായത് വിവാഹം കഴിക്കാനുള്ള പെണ്‍കുട്ടികള്‍ക്കായി ചെറുപ്പക്കാർ കാത്തിരിക്കേണ്ട അവസ്ഥ. എന്തുകൊണ്ടാണ് 30 കഴിഞ്ഞ ചെറുപ്പക്കാർക്ക് അനുയോജ്യരായ യുവതികളെ ജീവിത പങ്കാളിയായി കിട്ടാത്തത്? ഇക്കാര്യത്തില്‍ പെണ്‍കുട്ടികള്‍ എങ്ങനെയാണു ചിന്തിക്കുന്നത്? ഇതുണ്ടാക്കുന്ന സാമൂഹിക പ്രതിസന്ധികള്‍ എന്തെല്ലാമാണ്? എന്ന് ചർച്ചകള്‍ ദിനംപ്രതി നടക്കുന്നുണ്ട്. കേരളത്തില്‍ വധുവിനെ കിട്ടാനില്ലാത്ത പ്രതിസന്ധി രൂക്ഷമാകുമ്പോള്‍, അങ്ങ് ഹിമാലയൻ താഴ്വരയായ ഭൂട്ടാനില്‍ സ്ഥിതി നേരെ തിരിച്ചാണ്. അവിടെ വിവാഹപ്രായം കഴിഞ്ഞിട്ടും വരനെ കിട്ടാതെ നില്‍ക്കുന്ന യുവതികളുടെ എണ്ണമാണ് കൂടുതല്‍. ഈ രണ്ട് സാഹചര്യങ്ങളെയും കൂട്ടിയോജിപ്പിച്ചുകൊണ്ട്, വിവാഹം ശരിയാകാത്ത മലയാളി യുവാക്കള്‍ക്ക് ഭൂട്ടാനില്‍ നിന്ന് വധുവിനെ തേടുന്നത് പരിഗണിക്കാമെന്ന രസകരവും എന്നാല്‍ ഗൗരവകരവുമായ നിർദേശമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. പുരുഷന്മാരുടെ എണ്ണത്തിലുള്ള കുറവ് കാരണം ഭൂട്ടാനില്‍ നിരവധി യുവതികള്‍ അവിവാഹിതരായി തുടരുന്ന സാഹചര്യമുണ്ട...

എ.കെ കൃഷ്‌ണൻ നമ്പ്യാർ നിര്യാതനായി

Image
ധർമശാല:തളിയിൽ കനകാലയം വായനശാലക്ക് സമീപം എ കെ കൃഷ്ണൻ നമ്പ്യാർ (89 )നിര്യാതനായി ഭാര്യ: കെ പി സത്യഭാമ. മക്കൾ: കെ പി രഘുനാഥ് (ദേശാഭിമാനി കണ്ണൂർ, അടുത്തില ) കെ പി രാജീവൻ (കോഴിക്കോട്) കെ പി രമമണി (തളിയിൽ )കെ പി രതീഷ് ( സിപിഎം ആന്തൂർ ലോക്കൽ കമ്മറ്റി, മോറാഴ - കല്യാശ്ശേരി സർവീസ് കോ-ഓപ്പ് ബാങ്ക് മാനേജർ )മരുമക്കൾ മുരളീധരൻ (തളിയിൽ) പ്രീത (അടുത്തില) സീമ (കൊളച്ചേരി) തുളസി (തളിയിൽ) സഹോദരൻ: എ കെ കുഞ്ഞിരാമൻ നമ്പ്യാർ (കായരളം) ഇന്ന് വൈകിട്ട് മൂന്ന് മണി മുതൽ വീട്ടിൽ പൊതുദർശനം. സംസ്ക്കാരം 7.30 ന് ശാന്തി തീരത്ത്.

കെ കെ രാജീവൻ മാധ്യമ പുരസ്ക്കാരം പി ശില്പക്ക്

Image
പാനൂർ കൂത്തുപറമ്പ് രക്തസാക്ഷി കെ കെ രാജീവന്റെ സ്‌മരണക്ക്‌ സംസ്ഥാനത്തെ മികച്ച പ്രാദേശിക മാധ്യമപ്രവർത്തകർക്ക്‌ കെ കെ രാജീവൻ കലാസാംസ്‌കാരിക വേദി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരം  മാതൃഭൂമി തൃക്കരിപ്പൂർ ലേഖിക പി ശിൽപക്ക്‌. നൽകും10,000 രൂപയും ശിൽപവും പ്രശസ്‌തി പത്രവുമടങ്ങുന്ന അവാർഡ്‌ നവംബർ25്‌ വൈകിട്ട്‌ പാനൂരിൽ ചേരുന്ന കൂത്തുപറമ്പ് രക്തസാക്ഷി അനുസ്‌മരണത്തിൽ സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ സമ്മാനിക്കും.  ‘കാലിത്തൊഴുത്ത്‌ കുടിലാക്കി ഒരു അമ്മയും മകനും’ എന്ന വാർത്തയാണ്‌ അവാർഡിന്‌ പരിഗണിച്ചത്‌. ചിത്രകാരൻ പൊന്ന്യംചന്ദ്രൻ, മാധ്യമപ്രവർത്തകരായ ഒ സി മോഹൻരാജ്‌, പി ദിനേശൻ, അനീഷ്‌ പാതിരിയാട്‌ എന്നിവരങ്ങിയ സമിതിയാണ്‌ പുരസ്‌കാരം നിർണയിച്ചത്‌. പയ്യന്നൂർ മാതമംഗലം പെരുവമ്പ സ്വദേശിയാണ്‌ പി ശിൽപ. പരേതനായ പി പി ജനാർദനന്റെയും പി വത്സലയുടെയും മകളാണ്‌. സഹോദരി: പി വർഷ(വിദ്യാർഥിനി).

ക്രിസ്മസ് - ന്യൂ ഇയർ കേക്കിനായി ഉപയോഗിക്കുന്നത് ചീഞ്ഞതും പുഴുവരിച്ചതുമായ മുട്ടകൾ

Image
. കോഴിക്കോട്: ക്രിസ്മസ് - പുതുവത്സരാഘോഷത്തിന് തയാറാക്കുന്ന കേക്കുകളിൽ ഉപയോഗിക്കാനായി ചീഞ്ഞതും പുഴുവരിക്കുന്നതുമായ മുട്ടകൾ. കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഫുഡ് സേഫ്റ്റി സർക്കിളിൽ നടത്തിയ പരിശോധനയിൽ മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത 16,000-ത്തിലധികം മുട്ടകൾ പിടിച്ചെടുത്തു നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മാവൂർ ഗ്വാളിയർ റയൺസ് മേഖലയിലെ രണ്ട് സ്ഥാപനങ്ങളായ പുനത്തിൽ, പിയു എഗ്സ്റ്റോൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. നല്ല മുട്ടകൾക്കൊപ്പം പൊട്ടിയതും ചീഞ്ഞതും പ്രാണികൾ ആക്രമിച്ചതുമായ മുട്ടകൾ ബേക്കറി നിർമാണ യൂണിറ്റുകൾക്ക് വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയിൽ ഇത്തരം മുട്ടകൾ എസി സൗകര്യത്തിലും അല്ലാതെയും സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. രണ്ട് സ്ഥാപനങ്ങൾക്കും കൂടി പ്രതിദിനം ഏകദേശം രണ്ടേമുക്കാൽ ലക്ഷം രൂപയുടെ വിറ്റുവരവുള്ളതായാണ് വിവരം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മനുഷ്യോപയോഗത്തിന് യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നത് ഗുരുതരമായ നിയമലംഘനമാണ്. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഭക്ഷ്യസുരക്...

ശ്രീജിത്ത് ടി .വി നിര്യാതനായി

Image
വെള്ളച്ചാൽ: കൃഷ്ണപുര"ത്തിൽ ശ്രീജിത്ത്‌. ടി. വി (50) നിര്യാതനായി. ഭാര്യ :നിർമല, മകൻ: നിഖിൽ (വിദ്യാർത്ഥി) അച്ഛൻ: പരേതനായ ടി. വി. കുഞ്ഞിരാമൻ നമ്പ്യാർ, അമ്മ: ഇന്ദിര സഹോദരങ്ങൾ : ഉഷ (ഹെഡ് ടീച്ചർ അടൂർ എൽ പി സ്കൂൾ, പരേതനായ ശ്രീജേഷ് സംസ്കാരം: ഇന്ന് (24/11/26 ചൊവ്വ) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ

കരിയിൽ യശോദനിര്യാതയായി

Image
മയ്യിൽ:നായാട്ടുപാറ▾ കോവൂരിലെ കരിയിൽ യശോദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: പുരുഷോത്തമൻ, പ്രസാദ് കുമാർ. കനകവല്ലി, പ്രസന്ന, വിലാസിനി, അജിത, ബേബി. സംസ്കാരം ഇന്ന് ചൊവ്വ ഉച്ചയ്ക്ക് 12ന് നാലുപെരിയ ശ്മശാനത്തിൽ നടക്കും.

സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ആയിഷ സിയക്ക് പൊന്നിൻ തിളക്കം

Image
എടക്കാട്: എറണാകുളത്ത്  നടന്ന   കേരള സ്റ്റേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ  17 വയസ്സ് ഗേൾസ് ഫൈറ്റിംഗിൽ എടക്കാട് സ്വദേശിനി ആയിഷ സിയ ഗോൾഡ് മെഡൽ കരസ്ഥമാക്കി. മുൻ വർഷങ്ങളിൽ സ്റ്റേറ്റ് മത്സരങ്ങളിൽ ഗോൾഡ് മെഡലും ബ്രോൺസ് മെഡലും ആയിഷ സിയ കരസ്ഥമാക്കിയിട്ടുണ്ട്. കാടാച്ചിറയിലെ ഇൻഡോ-നിപ്പോൺ കരാട്ടെ അക്കാദമിയിൽ പികെ റിസീമിന് കീഴിൽ ട്രെയിനിങ് നടത്തിവരുന്നു. ഇൻഡോ-നിപ്പോൺ കരാട്ടെ അക്കാദമിയിലെ  സമന്ന.പി (ചാലാട്) സിൽവർ മെഡലും റെസിൻ പികെ(മമ്പറം), തനിഷ്കാര രഞ്ജിത്ത് (മമ്മാക്കുന്ന്) എന്നിവർ വെങ്കല മെഡലും  കരസ്ഥമാക്കിയിട്ടുണ്ട്.

ടി.വി ഗൗരി ടീച്ചർ നിര്യാതയായി

Image
ഏച്ചൂർ▾കാനച്ചേരി നവകേരള എൽപി സ്കൂൾ മുൻ പ്രധാന അധ്യാപിക ടി വി ഗൗരി (89) നിര്യാതയായി. ഭർത്താവ്: പരേതനായ പി കെ ബാലകൃഷ്ണ കുറുപ്പ് മാസ്റ്റർ. മക്കൾ: ടി വി പ്രമീള (റിട്ട. അധ്യാപിക, വലിയന്നൂർ എൽ പി സ്കൂൾ), ടി വി ലതിക (റിട്ട. അധ്യാപിക, ഏച്ചൂർ വെസ്റ്റ് യുപി സ്കൂൾ), ടി വി അരുണാചലം (റിട്ട. അധ്യാപകൻ, എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ തോട്ടട, അന്താരാഷ്ട്ര റഫറി വോളിബോൾ, കായികവേദി സംസ്ഥാന സെക്രട്ടറി). മരുമക്കൾ: കെ പി കുഞ്ഞികൃഷ്ണൻ (കയരളം), തച്ചറേത്ത് രവീന്ദ്രൻ (മക്രേരി), രമണി മാണിക്കോത്ത് (വൈസ് പ്രിൻസിപ്പൽ, ഇന്ദിരാ ഗാന്ധി പബ്ലിക് സ്കൂൾ മമ്പറം). സംസ്കാരം ഇന്ന് ചൊവ്വ വൈകീട്ട് നാലിന്.

ഓമന പട്ടുവൻ നിര്യാതയായി

Image
മോറാഴ : മോറാഴ കുട്ടഞ്ചേരിയിലെ ഓമന പട്ടുവൻ (61) നിര്യാതയായി പരേതരായ പട്ടുവൻ അച്യുതൻ - ദേവു ദമ്പതികളുടെ മകളാണ്. ഭർത്താവ്: മൊട്ടമ്മൽ അരവിന്ദൻ (കച്ചവടം ഒഴക്രോം). മക്കൾ: അനുശ്രീ ഒഴക്രോം, അഖില (കുട്ടഞ്ചേരി - ടീച്ചർ, സ്റ്റംസ് കോളേജ്, മോറാഴ). മരുമകൻ: റിജേഷ് ഒഴക്രോം. സഹോദരങ്ങൾ: രാധ, രമേശൻ പരേതരായ പ്രേമൻ, സോമൻ,  സംസ്കാരം ഇന്ന് (24-11-2026) ഉച്ചയ്ക്ക് 12 മണിക്ക് സമുദായ ശ്മശാനം, മോറാഴയിൽ നടക്കും.

സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത്‌ കൊണ്ട്‌ നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക്‌; റിസോർട്ട് ആരോപണത്തെ പരിഹസിച്ച് പി ജയരാജന്റെ മകൻ

Image
കണ്ണൂർ: റിസോർട്ട് ആരോപണത്തെ പരിഹസിച്ച് സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജ്. സ്വന്തമായി ‘പൂൾ’ നിർമ്മിക്കാനുള്ള ശേഷിയില്ലാത്തത്‌ കൊണ്ട്‌ നാട്ടിലെ അമ്പലകുളത്തിൽ നിന്ന് എടുത്ത പിക്ക്‌ എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചിത്രം പങ്കുവച്ചത്. പി ജയരാജന്റെ റിസോർട്ട് ബന്ധം ആരോപിച്ച് ഇപി ജയരാജൻ പാർട്ടിക്ക് പരാതി നൽകിയ വാർത്തക്ക് പിന്നാലെയാണ് പോസ്റ്റ്. റിസോർട്ടിൽ നിന്ന് കളക്ഷൻ എടുക്കാൻ പോകുന്ന ഞാൻ എന്ന ക്യാപ്ഷനോടെ മറ്റൊരു എഫ് ബി പോസ്‌റ്റും അദ്ദേഹം പങ്കുവച്ചു. പി ജയരാജന് ഇടുക്കിയിലെ മാങ്കുളത്ത് റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ടെന്ന് ഇ പി ജയരാജന്‍ കത്തിൽ ആരോപിക്കുന്നു. സ്വർണ്ണക്കടത്തുകാരന് ഈ റിസോർട്ടിൽ ഓഹരി പങ്കാളിത്തമുണ്ട്. ദുബൈയിലെ ബോർഡ് മീറ്റിംഗിൽ പി ജയരാജൻ അധ്യക്ഷനായിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഇടുക്കി ജില്ലാ കമ്മിറ്റി പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഇപി കത്തിൽ ചൂണ്ടിക്കാട്ടുന്നു. പി ശശിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിലും പി ജയരാജനാണെന്ന് ഇപിയുടെ കത്തിലുണ്ട്. ഡിവൈഎഫ്ഐ നേതാവിന്‍റെ പരാതിക്ക് പിന്നിൽ പിജെ ആണെന്നും വനിതാ നേതാവിന്‍റെ ...